ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തിൽ 11% ഇടിവ്

സൂറിക്: ഇന്ത്യയിൽനിന്നുള്ള സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തിൽ വൻ ഇടിവെന്ന് റിപ്പോർട്ട്. വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളുടെ ഇന്ത്യയിലെ ബ്രാഞ്ചുകൾ വഴി ഉൾപ്പെടെ നടത്തിയ നിക്ഷേപത്തിൽ 11 ശതമാനത്തിന്റെ ഇടിവാണ് 2022ൽ രേഖപ്പെടുത്തിയതെന്ന് സ്വിസ് കേന്ദ്ര ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഏകദേശം 30,000 കോടി രൂപയിലേക്ക്(342 കോടി സ്വിസ് ഫ്രാങ്ക്) നിക്ഷേപം ചുരുങ്ങി. 2021ൽ ഇന്ത്യയിൽനിന്നുള്ള നിക്ഷേപം 383 കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നു.

14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയായിരുന്നു അത്. തൊട്ടുമുൻപുള്ള രണ്ടു വർഷവും നിക്ഷേപത്തിൽ വർധനയുണ്ടായിരുന്നു. 2006ൽ റെക്കോർഡ് തുകയായ 650 കോടി സ്വിസ് ഫ്രാങ്ക് ആയിരുന്നു ഇന്ത്യക്കാരുടെ നിക്ഷേപം.

സ്വിറ്റ്സർലൻഡിലെ കേന്ദ്രബാങ്കിന് അവിടത്തെ ബാങ്കുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കണക്കുകളാണിത്. നിക്ഷേപിക്കപ്പെട്ടതായി കരുതപ്പെടുന്ന കോടികളുടെ കള്ളപ്പണത്തിന്റെ കണക്ക് ഇതിൽ ഉണ്ടാകില്ല.

കൂടാതെ മറ്റൊരു രാജ്യത്തുനിന്ന് ഇന്ത്യക്കാർ നടത്തുന്ന നിക്ഷേപത്തിന്റെ കണക്കും ഇതിൽ പെടില്ല.

X
Top