രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

പാലക്കാട് 1000 ബിപിഎൽ കണക്ഷനുകൾ പൂർത്തിയാക്കി കെ-ഫോൺ

പാലക്കാട്: ജില്ലയിൽ ആയിരം ബിപിഎൽ കണക്ഷനുകൾ പൂർത്തിയാക്കി കേരള സർക്കാരിന്റെ കെ-ഫോൺ പദ്ധിതി. ജില്ലയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1050 കടുംബങ്ങൾക്കാണ് കെ-ഫോൺ സൗജന്യ കണക്ഷനുകൾ നൽകിയിരിക്കുന്നത്. ബിപിഎൽ കണക്ഷനുകൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലുമൊക്കെയായി ജില്ലയില്‍ മികച്ച രീതിയിലുള്ള മുന്നേറ്റമാണ് കെ-ഫോൺ നടത്തുന്നത്. പാലക്കാട് ജില്ലയില്‍ കെ-ഫോണ്‍ പദ്ധതി വഴി ഇതിനോടകം 8584 കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. കേരളത്തിലെ ആദിവാസി മേഖലകളെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ട് കെഫോണ്‍ നടത്തുന്ന കണക്ടിം​ഗ് ദി അണ്‍ കണക്റ്റഡ് പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയിലെ 535 ഓളം കുടുംബങ്ങൾക്കും ഇന്റർനെറ്റ് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ മലയോര മേഖലകളായ മലമ്പുഴ, കവ, ആനക്കല്‍, ധോണി തുടങ്ങിയ സ്ഥലങ്ങളിലടക്കം കെ-ഫോണ്‍ കണക്ഷനുകള്‍ ലഭ്യമാണ്.

X
Top