ഇന്ത്യ-ഇയു ‘മദർ ഓഫ് ഓൾ ഡീൽസ്’ കേരളത്തിനും വമ്പൻ നേട്ടംശബരി, ഗുരുവായൂർ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി കേന്ദ്രം റദ്ദാക്കികൊച്ചി മെട്രോ മാതൃകയാക്കാൻ എട്ട് സംസ്ഥാനങ്ങൾ; കേരളത്തിലേക്ക് പഠനസംഘത്തെ അയച്ച് വിദേശരാജ്യങ്ങൾസ്വർണം വാങ്ങുന്നത് നിർത്തി ജ്വല്ലറികൾ; വിൽപനയിൽ 70 ശതമാനത്തിന്റെ ഇടിവ്എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് കെഎൻ ബാലഗോപാൽ

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് സ്‌പെഷ്യാലിറ്റി കെമിക്കല്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് സ്‌പെഷ്യാലിറ്റി കെമിക്കല്‍ കമ്പനിയായ ഗുജ്‌റാത്ത് ഫ്‌ളൂറോകെമിക്കല്‍സ് ലിമിറ്റഡ് (ജിഎഫ്എല്‍). 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 2 രൂപ അഥവാ 200 ശതമാനമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന ലാഭവിഹിതം. 5.69 ശതമാനം ഉയര്‍ന്ന് 3,615.00 രൂപയിലാണ് തിങ്കളാഴ്ച ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 402.50 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ജിഎഫ്എല്ലിന്റേത്. മൂന്ന് വര്‍ഷത്തില്‍ 382 ശതമാനവും ഒരു വര്‍ഷത്തില്‍ 112.98 ശതമാനവും ഉയരാനായി. 2022 ലെ നേട്ടം 45.88 ശതമാനമാണ്.

ഓഗസ്റ്റ് 2022 ല്‍ രേഖപ്പെടുത്തിയ 3685 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 1630 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 1.89 ശതമാനം മാത്രം താഴെയും 52 ആഴ്ച താഴ്ചയില്‍ നിന്ന് 121.65 ശതമാനം ഉയരെയുമാണ് ഓഹരി.

39,656.40 കോടി വിപണി മൂലധനമുള്ള ജിഎഫ്എല്‍ കെമിക്കല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്. സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്, ഫ്‌ളൂറോപോളിമറുകള്‍, ഫ്‌ളൂറോ സ്‌പെഷ്യാലിറ്റികള്‍ എന്നിവയുടെ ബിസിനസില്‍ 30 വര്‍ഷത്തിലേറെ പരിചയ സമ്പത്തുണ്ട്. ഇന്ത്യയില്‍ മൂന്ന് നിര്‍മ്മാണ സൈറ്റുകള്‍, മൊറോക്കോയില്‍ ഫ്‌ളൂസ്പാര്‍ ഖനി, യൂറോപ്പ്, യുഎസ്എ എന്നിവിടങ്ങളില്‍ സ്്‌റ്റോറേജ് സൗകര്യങ്ങള്‍ എന്നിവയുള്ള ജിഎഫ്എല്‍ ആഗോളതലത്തില്‍ അറിയപ്പെടുന്ന കമ്പനിയാണ്.

X
Top