ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്കൂടുതല്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി ട്രമ്പ്വിദേശ നാണയ ശേഖരം റെക്കാഡ് ഉയരത്തിലേക്ക്

നിഫ്റ്റി 50: 253300-25200 മുകളില്‍ നേട്ടം പ്രതീക്ഷിച്ച് വിദഗ്ധര്‍

മുംബൈ: രണ്ട് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം ജൂലൈ 4 ന് നിഫ്റ്റി 50 0.2 ശതമാനം നേട്ടം രേഖപ്പെടുത്തി. 25,300 സപ്പോര്‍ട്ട് ലെവലില്‍ ദൃശ്യമായ വാങ്ങലാണ് ഉണര്‍വിന് കാരണം. ഹയര്‍ ഹൈ, ഹയര്‍ ലോ രൂപീകരണം ചാര്‍ട്ടില്‍ പ്രകടമാണ്.

253300-25200 സോണിന് മുകളില്‍ ട്രേഡ് ചെയ്യുന്ന പക്ഷം 25,700-25,800 മേഖലയിലേയ്ക്ക് സൂചിക പ്രവേശിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു. 26,000 മേഖലയ്ക്ക് മുകളിലുള്ള സ്ഥിരമായ പ്രകടനം കൂടുതല്‍ ഉയര്‍ച്ചയിലേയ്ക്ക് നയിച്ചേക്കാം. എങ്കിലും സൂചിക 25,200 ല്‍ താഴെയാണെങ്കില്‍, 25,000 ലേക്കുള്ള ഇടിവ് തള്ളിക്കളയാനാവില്ല.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി 50
റെസിസ്റ്റന്‍സ് : 25,474-25,507-25,559
സപ്പോര്‍ട്ട്: 25,368- 25,335- 25,282

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,083-57,189-57,362
സപ്പോര്‍ട്ട്: 56,738- 56,631- 56,459

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
പെട്രോനെറ്റ്
ഇന്‍ഫോസിസ്
പവര്‍ഗ്രിഡ്
ഐസിഐസിഐ ബാങ്ക്
അശോക് ലെയ്‌ലന്റ്
കൊടക്ക് ബാങ്ക്
ഇന്‍ഡസ് ടവര്‍
ടാറ്റ കമ്മ്യൂണിക്കേഷന്‍സ്

ഇന്ത്യ വിഐഎക്‌സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിഐഎക്‌സ്, തുടര്‍ച്ചയായ നാലാം സെഷനിലും ഇടിവ് രേഖപ്പെടുത്തി.നിലവില്‍ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 12.32 ലാണ് സൂചികയുള്ളത്-2024 ഒക്ടോബര്‍ 1 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നില. ഇതോടെ സാഹചര്യങ്ങള്‍ ബുള്ളുകള്‍ക്ക് അനുകൂലമായി.

X
Top