ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

നാല് ദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണി നേട്ടത്തില്‍

മുംബൈ: നാല് ദിവസത്തെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണി ശുഭസൂചനകള്‍ പ്രകടമാക്കി. നിഫ്റ്റി 0.14 ശതമാനം അഥവാ 36.05 പോയിന്റുയര്‍ന്ന് 2518.35 ലെവലിലും സെന്‍സെക്‌സ് 72.29 പോയിന്റ് അഥവാ 0.88 ശതമാനം ഉയര്‍ന്ന് 82327.84 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

2150 ഓഹരികള്‍ മുന്നേറുമ്പോള്‍ 550 ഓഹരികള്‍ ഇടിവ് നേരിടുന്നു. 136 ഓഹരി വിലകളില്‍ മാറ്റമില്ല. മേഖല സൂചികകളെല്ലാം മുന്നേറുകയാണ്. വാഹനം 0.73 ശതമാനവും നിഫ്റ്റി ഓയില്‍ ആന്റ് ഗ്യാസ് 0.77 ശതമാനവുമുയര്‍ന്നു.

നിഫ്റ്റി മിഡ്ക്യാപ് 100 0.61 ശതമാനവും സ്‌മോള്‍ക്യാപ് 0.87 ശതമാനവും നേട്ടമുണ്ടാക്കിയിട്ടുണ്ട്. സണ്‍ ഫാര്‍മ, ടാറ്റ ടെക്‌നോളജീസ്, ഹീറോ മോട്ടോകോര്‍പ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഗ്രാസിം, ശ്രീരാം ഫിനാന്‍സ്, ബജാജ് ഓട്ടോ എന്നിവയാണ് നേട്ടങ്ങള്‍ക്ക് മുന്നില്‍.

എച്ച്‌സിഎല്‍ ടെക്, സിപ്ല, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.

X
Top