
മുംബൈ: രൂപ ഡോളറിനെതിരെ 14 പൈസ ദുര്‍ബലമായി 86.30 നിരക്കിലെത്തി. ഡോളറിന്റെ വര്‍ദ്ധിച്ച ഡിമാന്റാണ് രൂപയെ ബാധിച്ചത്. 86 നിരക്ക് ഭേദിച്ചതിനുശേഷം രൂപ കൂടുതല്‍ ദുര്‍ബലമായതായി ഫോറെക്‌സ് ട്രേഡേഴ്‌സ് പറയുന്നു.
ഡോളര്‍ ഇന്റക്‌സ് ശക്തിപ്പെട്ടതാണ് കാരണം. 86.27 ലാണ് ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്ത്യന്‍ കറന്‍സി ട്രേഡിംഗ് തുടങ്ങിയത്. പിന്നീട് ഇന്‍ട്രാഡേ ഉയരമായ 86.19 ല്‍ എത്തിയെങ്കിലും പിന്നീട് 86.39 ലേയ്ക്ക് താഴ്ന്നു.
അതിനുശേഷം 86.30 ത്തില്‍ ക്ലോസ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച 86.16 നിരക്കിലാണ് രൂപ ക്ലോസ് ചെയ്തത്. ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ ഇ്ന്‍ഡെക്‌സ് 0.22 ശതമാനം താഴ്ന്ന് 98.26 നിരക്കിലെത്തി.
ബ്രെന്റ് ക്രൂഡ് 0.48 ശതമാനം താഴ്ന്ന് ബാരലിന് 68.95 ഡോളറിലാണ് വ്യാപാരം തുടരുന്നത്.