ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ടെസ്ല മോഡല്‍ വൈ ഇന്ത്യയില്‍, വില 60 ലക്ഷം

മുംബൈ: എലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് കാര്‍ വാഹന നിര്‍മ്മാതാക്കളായ ടെസ്ല അവരുടെ മോഡല്‍ വൈ ഇന്ത്യയില്‍ പുറത്തിറക്കി. 59.89 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. റിയര്‍-വീല്‍-ഡ്രൈവ് മാത്രമാണ് ഇപ്പോള്‍ ലഭ്യമാകുന്നത്.

മോഡല്‍ വൈ അവതരിപ്പിച്ചതോടെ, യുഎസ് ഇലക്ട്രിക് വാഹന (ഇവി) നിര്‍മ്മാതാവ് ഔദ്യോഗികമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചു.

ഇന്ത്യയിലെ ടെസ്ല മോഡല്‍ വൈയുടെ വേരിയന്റുകള്‍ തിരിച്ചുള്ള എക്‌സ്-ഷോറൂം വിലകള്‍ ചുവടെ.

ടെസ്ല മോഡല്‍ വൈ ആര്‍ഡബ്ല്യുഡി – 59.89 ലക്ഷം രൂപ

ടെസ്ല മോഡല്‍ വൈ ലോംഗ് റേഞ്ച് ആര്‍ഡബ്ല്യുഡി – 67.89 ലക്ഷം രൂപ

ഇന്ത്യ ഒരു വില സെന്‍സിറ്റീവ് വിപണിയായതിനാലും വിലയിലെ ഏറ്റക്കുറച്ചിലുകള്‍ വില്‍പനയെ ബാധിക്കുമെന്നതിനാലും വൈ ആര്‍ഡബ്ല്യുഡി മാത്രമാണ്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വൈ ലോഗ് റേഞ്ച് ആര്‍ഡബ്ല്യുഡി കൂടി ഇന്ത്യന്‍ നിരത്തിലിറക്കാന്‍ കമ്പനി തയ്യാറായി.

ടെസ്ല ആദ്യ ഷോറും തുറന്നിരിക്കുന്നത് മുംബൈയിലാണ്. അടുത്ത ഷോറൂം ഡല്‍ഹിയില്‍ ഉടനെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഡല്‍ വൈ തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളില്‍ ലഭ്യമാകും. 2025 കലണ്ടര്‍ വര്‍ഷത്തിന്റെ (CY) മൂന്നാം പാദത്തില്‍ ഇതിന്റെ ഡെലിവറികള്‍ ആരംഭിക്കും.

X
Top