എൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങിഇന്ത്യൻ കപ്പലുകൾ ഇറാൻ്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്നുപ്രതിസന്ധി മറികടക്കാന്‍ റഷ്യയിൽ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യഇന്ത്യയുടെ പക്കൽ റെക്കോഡ് അളവിൽ കൽക്കരിശേഖരം; അവശ്യമേഖലകൾക്ക് അനുവദിക്കാനൊരുങ്ങി കേന്ദ്രംവിലക്കയറ്റം നിയന്ത്രിക്കാൻ IEAയുടെ നിർണായക തീരുമാനം; 40 കോടി ബാരൽ ക്രൂഡ് ഓയിൽ വിപണിയിലേക്ക്

ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോം നിയന്ത്രണ ചട്ടക്കൂട് പുറത്തിറക്കി സെബി

മുംബൈ: ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനായി ചട്ടക്കൂട് പുറത്തിറക്കിയിരിക്കയാണ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. പുതിയ നിയമങ്ങള്‍ പ്രകാരം, സ്റ്റോക്ക് ബ്രോക്കര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോം പ്രവര്‍ത്തിപ്പിക്കാനാകില്ല. രജിസ്‌ട്രേഷന്‍ നിബന്ധനകളും റെഗുലേറ്റര്‍ കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന നിയന്ത്രണങ്ങളും ഇവര്‍ക്ക് ബാധകമായിരിക്കും.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ഓണ്‍ലൈന്‍ ബോണ്ട് പ്ലാറ്റ്‌ഫോമിന് മൂന്ന് മാസം അത് തുടരാം.ലിസ്റ്റുചെയ്തിട്ടുള്ള അല്ലെങ്കില്‍ ലിസ്റ്റുചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ഡെബ്റ്റ് സെക്യൂരിറ്റികള്‍ വാഗ്ദാനം ചെയ്യുകയും ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, ഇലക്ട്രിക് ബുക്ക് പ്രൊവൈഡര്‍ ഇതര സംവിധാനമായി സെബി ബോണ്ട് പ്ലാറ്റ്‌ഫോമിനെ നിര്‍വചിക്കുന്നു. ഇതിനായി, എന്‍സിഎസ് (നോണ്‍കണ്‍വേര്‍ട്ടബിള്‍ സെക്യൂരിറ്റീസ്) റെഗുലേഷനുകള്‍ (ഇഷ്യൂ ആന്‍ഡ് ലിസ്റ്റിംഗ് ഓഫ് നോണ്‍കണ്‍വേര്‍ട്ടബിള്‍ സെക്യൂരിറ്റീസ്) റെഗുലേഷന്‍സ് ഭേദഗതി ചെയ്യാന്‍ റെഗുലേറ്റര്‍ തയ്യാറായി.

മാത്രമല്ല, റിയല്‍ എസ്‌റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ആര്‍ഇഐടി) യൂണിറ്റുകളുടെ മിനിമം ഹോള്‍ഡിംഗ് ആവശ്യകത നിലവിലെ 25 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. ആര്‍ഇഐടികളുടെ 15 ശതമാനം സ്‌പോണ്‍സര്‍മാരും സ്‌പോണ്‍സര്‍ഗ്രൂപ്പും ചേര്‍ന്ന് കുറഞ്ഞത് മൂന്ന് വര്‍ഷത്തേയ്ക്ക് കൈവശം വയ്ക്കണം.

മിനിമം ഹോള്‍ഡിംഗിലധികമുണ്ടെങ്കില്‍ അത്തരം യൂണിറ്റുകള്‍ ലിസ്റ്റിംഗ് കഴിഞ്ഞ ഒരു വര്‍ഷം കൈവശം വച്ചാല്‍ മതി. ലിസ്റ്റുചെയ്യാത്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിനായി (ഇന്‍വിറ്റ്) പുറത്തിറക്കിയ ചട്ടക്കൂട് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്. നിക്ഷേപകരില്‍ ആത്മവിശ്വാസം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് സെബി നിയമങ്ങളാവിഷ്‌ക്കരിച്ചിരിക്കുന്നത്.

X
Top