8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

എണ്ണവിപണന കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ക്ക് (ഒഎംസി) നഷ്ടപരിഹാരം നല്‍കാനൊരുങ്ങുകയാണ് ധനകാര്യ മന്ത്രാലയം. ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) വില്‍പ്പനയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിനാണ് ഇത്.

എക്‌സൈസ് തീരുവ വര്‍ദ്ധനയിലൂടെ ലഭിക്കുന്ന തുകയില്‍ നിന്നാണ് നഷ്ടപരിഹാര പാക്കേജ് കണ്ടെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ സാധാരണയായി പൊതു വരുമാന ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. അതേസമയം ചില സന്ദര്‍ഭങ്ങളില്‍ ഒഎംസികളെ പിന്തുണയ്ക്കുന്നതിന് വിനിയോഗിക്കും.

ആഗോളവിലയിലെ ചാഞ്ചാട്ടം നഷ്ടം വരുത്തുമ്പോള്‍ അത് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഏറ്റെടുക്കുന്നതിനാലാണ് ഇത്. ഒഎംസികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചെലവ് ധനകാര്യ കമ്മിറ്റിയുടെ (ഇഎഫ്സി) മാര്‍ച്ച്, മെയ് മാസങ്ങളില്‍ യോഗം ചേര്‍ന്നിരുന്നു.

അന്താരാഷ്ട്ര ഇന്ധന വിലയിലെ ഉയര്‍ച്ച കാരണം ഒഎംസികള്‍ക്ക് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.ഈ നഷ്ടം നികത്തണമെന്നാവശ്യപ്പെട്ട് 2025 ലെ ബജറ്റിന് മുമ്പ് എണ്ണ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

X
Top