അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

നിഷ്ക്രിയ പിഎഫ് അക്കൗണ്ടുകളിൽ പിൻവലിക്കാൻ 9330 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ നിഷ്ക്രിയമായ വിവിധ പിഎഫ് അക്കൗണ്ടുകളിലായുള്ള തുക 9330 കോടി രൂപ. 2026 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ നിന്ന് ഉടമകൾ പിൻവലിക്കാതെ കിടക്കുന്ന തുകയാണിത്.

വിരമിച്ചതിന് ശേഷമോ അല്ലെങ്കിലോ മൂന്ന് വർഷത്തേക്ക് സംഭാവനകളൊന്നും ഇല്ലാത്ത അക്കൗണ്ടുകളാണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ. തൊഴിലാളികൾക്ക് അവരുടെ പ്രവർത്തനരഹിതമായ ഇപിഎഫ് ഫണ്ടുകളിൽ നിന്ന് ഓൺലൈനായുൾപ്പെടെ പണം പിൻവലിച്ച് തുക ക്ലെയിം ചെയ്യാം.

പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ട് എന്താണ്?
നിലവിൽ ഇപിഎഫിൽ അംഗമായ ഒരാൾക്ക് 58 വയസ്സ് തികയുന്നതുവരെ എല്ലാ അക്കൗണ്ടുകൾക്കും പലിശ ലഭിക്കും. ഇപിഎഫ്ഒ വെബ്‌സൈറ്റ് അനുസരിച്ച്, മൂന്ന് വർഷത്തേക്ക് ഒരു സംഭാവനയും നൽകിയില്ലെങ്കിലോ വിദേശത്തേക്ക് കുടിയേറിയാലോ അക്കൗണ്ട് ഉടമയുടെ മരണമുണ്ടായാലോ അക്കൗണ്ടുകൾ നിഷ്ക്രിയമാകും.

വിരമിച്ചതിന് ശേഷം സംഭാവനകളിത്താത്ത അക്കൗണ്ടുകളും നിർജീവമാണ്.
പ്രവർത്തനരഹിതമായ ഇപിഎഫ് അക്കൗണ്ടുകൾ വിവിധ വിഭാഗങ്ങളിലുണ്ട്

  1. യുഎഎൻ ഇല്ലാത്ത പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ
  2. യുഎഎൻ ഉണ്ടെങ്കിലും പ്രവർത്തനരഹിതമായ അക്കൗണ്ടുകൾജോലി മാറ്റം ഉൾപ്പെടെയുള്ള കാരണങ്ങൾ കൊണ്ട് പഴയ അക്കൗണ്ടുകൾ നിർജീവമായിരിക്കുന്നവരുമുണ്ട്.

പഴയ സ്ഥാപനത്തിൽ നിന്ന് പുതിയ ഒരു സ്ഥാപനത്തിൽ ജോലിയിലേക്ക് മാറുന്നവർക്ക് ഇപിഎഫ് ആക്ട് അനുസരിച്ച് പഴയ അക്കൗണ്ട് തുടരാം. പുതിയ അക്കൗണ്ട് തുടങ്ങിയവ‍ർക്ക് ഇതിൽ പഴയ അക്കൗണ്ട് ലയിപ്പിക്കാനുമാകും. ഓൺലൈനായി പണം പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാം.

X
Top