ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

നിര്‍മല്‍ ബാങ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഡിഫന്‍സ് ഓഹരികള്‍

മുംബൈ: ഇന്ത്യയുടെ വാര്‍ഷിക ഡിഫന്‍സ് ഔട്ട്പുട്ട് 1.27 ലക്ഷം കോടി മറികടന്നത് ഈയിടെയാണ്. 2029 ഓടെ പ്രതിരോധ ഔട്ട്പുട്ട് 1.75 ലക്ഷം കോടിയാകുമെന്ന് ബ്രോക്കറേജ് നിര്‍മല്‍ ബാങ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് കണക്കുകൂട്ടുന്നു. 2.1 ലക്ഷം കോടിയുടെ കരാറുകളാണ് സാമ്പത്തിക വര്‍ഷം 2025 ല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചത്.

ഇതില്‍ 92 ശതമാനവും ആഭ്യന്തര പ്രതിരോധ കമ്പനികളുമായാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്ന് 23620 കോടി രൂപയായി. ഇതില്‍ പബ്ലിക് സെക്ടര്‍ പ്രതിരോധ കമ്പനികളുടെ സംഭാവന 83.9 ബില്യണ്‍ അഥവാ 43 ശതമാനവും സ്വകാര്യമേഖലയുടെ സംഭാവന 15230 കോടി രൂപയുമാണ്.

ഈ അവസരത്തില്‍ നിര്‍മ്മല്‍ ബാങ് വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്ന ഓഹരികളാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, മസഗോണ്‍ ഡോക്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ബിഇഎംഎല്‍, ഡാറ്റാ പാറ്റേണ്‍സ്, പാരാസ് ഡിഫന്‍സ് എന്നിവ. ലക്ഷ്യവില യഥാക്രമം 6147 രൂപ, 3897 രൂപ, 478 രൂപ, 5000 രൂപ, 3401 രൂപ, 939 രൂപ.

കൂടാതെ സോളാര്‍ ഇന്‍ഡസ്ട്രീസ്, ഭാരത് ഡൈനാമിക്‌സ്, ആസ്ട്ര മൈക്രോവേവ് പ്രൊഡക്ട്‌സ് എന്നിവ യഥാക്രമം 16651 രൂപ, 1788 രൂപ, 1139 രൂപ ലക്ഷ്യവിലകളില്‍ ഹോള്‍ഡ് ചെയ്യാനും ബ്രോക്കറേജ് നിര്‍ദ്ദേശിക്കുന്നു.

X
Top