
ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. കാനഡയ്ക്കെതിരായ പുതിയ താരിഫ് വ്യാപാര അനിശ്ചിതത്വം സൃഷ്ടിച്ച സാഹചര്യത്തിലാണിത്.
എസ്ആന്റ്പി 500 0.33 ശതമാനം ഇടിവ് നേരിട്ട് 6259.75 ലെവലിലും നസ്ദാഖ് 0.22 ശതമാനം ഇടിഞ്ഞ് 20,585.53 ലെവലിലും ഡൗജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ് 0.63 ശതമാനം താഴ്ന്ന് 44373.51 ലെവലിലുമാണ് ക്ലോസ് ചെയ്തത്.
പ്രതിവാര കണക്കെടുപ്പില്‍ എസ്ആന്റ്പി 500 0.03 ശതമാനവും ഡൗ 1 ശതമാനവും നസ്ദാഖ് 0.1 ശതമാനവും ഇടിഞ്ഞു. അതേസമയം നടപ്പ് വര്‍ഷത്തില്‍ എസ്ആന്റ്പി 6 ശതമാനം ഉയര്‍ന്നു. സൂചികകള്‍ ഇടിയുമ്പോഴും എന്‍വിഡിയ ഓഹരി നേട്ടം തുടരുകയാണ്.
വെള്ളിയാഴ്ച 0.5 ശതമാനമുയര്‍ന്ന ഓഹരി വിപണി മൂല്യം 4.02 ട്രില്യണ്‍ ഡോളറിലേയ്ക്കുയര്‍ത്തി. എക്‌സ്‌ചേഞ്ചുകളിലെ വ്യാപാരം വെള്ളിയാഴ്ച താരതമ്യേന കുറവായിരുന്നു. കഴിഞ്ഞ 20 സെഷനുകളിലെ ശരാശരി 18.3 ബില്യണ്‍ ഓഹരികളെ അപേക്ഷിച്ച് 15.4 ബില്യണ്‍ ഓഹരികളിലാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.