
ഡൽഹി: ആദിത്യ ബിർള ഗ്രൂപ്പിന്റെ മെറ്റൽസ് ഫ്ളാഗ്ഷിപ്പ് കമ്പനിയായ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സ്റ്റീൽ റേക്കിനെക്കാൾ 3.2 ടൺ ഭാരം കുറഞ്ഞ രാജ്യത്തെ ആദ്യത്തെ ഓൾ അലൂമിനിയം റെയിൽവേ വാഗൺ വികസിപ്പിച്ചെടുത്തു. ഭാരം കുറഞ്ഞതും ഉയർന്ന കരുത്തും ഉള്ളതുമായ അലുമിനിയം അലോയ്കളിൽ നിന്ന് നിർമ്മിച്ച ഈ വാഗണിനെ ഒരു ഗെയിം ചേഞ്ചർ എന്ന് വിശേഷിപ്പിച്ച് കമ്പനിയുടെ ചെയർമാനായ കുമാർ മംഗളം ബിർള.
ഒരു വർഷം 1,500 ടൺ കാർബൺ പുറന്തള്ളൽ ലാഭിക്കാൻ ഈ വാഗൺ കമ്പനിയെ സഹായിക്കും. ഇത് കൽക്കരി ഗതാഗതത്തിന്റെ ലോജിസ്റ്റിക് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഇന്ത്യയുടെ ഡീകാർബണൈസേഷൻ യാത്രയെ വേഗത്തിലാക്കുകയും ചെയ്യുമെന്ന് ബിർള പറഞ്ഞു.
ക്ലീൻ എനർജിയുടെ കാര്യത്തിൽ ഹിൻഡാൽകോ പുതിയ വഴിത്തിരിവിലാണ്. ഇതിന് നിലവിൽ 100 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന ശേഷിയുണ്ട്, 2025 സാമ്പത്തിക വർഷത്തോടെ 300 മെഗാവാട്ട് പുനരുപയോഗിക്കാവുന്ന കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.