ഇന്ത്യന്‍ ധനകാര്യമേഖലയില്‍ നിക്ഷേപം ഉയര്‍ത്തി ആഗോള ബാങ്കുകള്‍രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി

മെക്‌സിക്കോയ്ക്കും യൂറോപ്യന്‍ യൂണിയനുമെതിരെ 30 ശതമാനം താരിഫ് ചുമത്തി ട്രമ്പ്

വാഷിങ്ടണ്‍: മെക്‌സിക്കോയില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് മേല്‍ 30% ഇറക്കുമതി തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരു കക്ഷികള്‍ക്കുമയച്ച കത്തുകള്‍ യുഎസ് പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. തീരുവ ഓഗസ്റ്റ് 1 ന് നിലവില്‍ വരുമെന്നും വിലപേശലിന് അതുവരെ സമയമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ഈയാഴ്ച നിരവധി രാ്ജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് മുകളിലാണ് ട്രമ്പ് ഇറക്കുമതി തീരുവ ഉയര്‍ത്തിയത്. മാത്രമല്ല, ചര്‍ച്ചകള്‍ക്ക് വ്യാപാര പങ്കാളികളെ ക്ഷണിക്കാനും അദ്ദേഹം ഈയാഴ്ച ചെലവഴിച്ചു. അതിര്‍ത്തി സുരക്ഷിതമാക്കാന്‍ മെക്‌സിക്കോ സഹായിക്കുന്നുണ്ടെങ്കിലും അത് മാത്രം മതിയാകില്ലെന്ന് ട്രമ്പ് പറഞ്ഞു.

മയക്കുമരുന്ന് കള്ളക്കടത്ത് തടയാന്‍ രാജ്യം ഒന്നും ചെയ്യുന്നില്ലെന്നാണ് ട്രമ്പിന്റെ പരാതി. നേരത്തെ ജപ്പാന്‍, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നീ രാഷ്ട്രങ്ങള്‍ക്ക് മേല്‍ തീരുവ ചുമത്താന്‍ അദ്ദേഹം തയ്യാറായിരുന്നു. കോപ്പറിന് മേല്‍ 50 ശതമാനം ഇറക്കുമതി തീരുവയാണ് പ്രസിഡന്റ് ട്രമ്പ് ചുമത്തിയത്.

X
Top