Alt Image
സ്വർണം മറികടന്നത് സാമ്പത്തിക മാന്ദ്യത്തിനും കോവിഡിനും ശേഷമുണ്ടായ കുതിപ്പ്പുതിയ അടിസ്ഥാന വര്‍ഷത്തില്‍ വിലക്കയറ്റത്തില്‍ 2.75% വര്‍ധനചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി; 114 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അംഗീകാരംകൊച്ചി മെട്രോ രണ്ടാംഘട്ടം: 1,016 കോടിയുടെ വായ്പയ്ക്ക് സർക്കാർ അനുമതിവിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ ഒഴുക്ക് കുറയുന്നു

കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 35 ശതമാനം അധിക തീരുവ ചുമത്തി ട്രമ്പ്

വാഷിങ്ടണ്‍: കാനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 35 ശതമാനം ഇറക്കുമതി ചുങ്കം ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. തീരുവ ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. കാനഡയുടെ റിട്ടാലിയേറ്ററി താരിഫിനുള്ള തിരിച്ചടിയാണ് ട്രമ്പിന്റെ പുതിയ തീരുമാനം.

‘അമേരിക്കയുമായി സഹകരിക്കുന്നതിനുപകരം, കാനഡ താരിഫുകള്‍ ഏര്‍പ്പെടുത്തി പ്രതികാരം ചെയ്തു. 2025 ഓഗസ്റ്റ് 1 മുതല്‍, അമേരിക്കയിലേക്ക് അയയ്ക്കുന്ന കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഞങ്ങള്‍ 35% താരിഫ് ഈടാക്കും,’ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. കാനഡയുടെ ഭാഗത്തുനിന്നുള്ള ഏതൊരു പ്രതികാര നടപടികളുടേയും അനന്തര ഫലം കൂടുതല്‍ താരിഫായിരിക്കുമെന്നും ഭീഷണിയുണ്ട്.

നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഫെന്റനൈല്‍ യുഎസിലേയ്‌ക്കെത്തുന്നത് തടയാന്‍ കാനഡയ്ക്ക് സാധിച്ചില്ലെന്ന് ട്രമ്പ് പറഞ്ഞു. നമ്മുടെ രാജ്യത്തേക്ക് മയക്കുമരുന്ന് ഒഴുകുന്നത് തടയുന്നതില്‍ കാനഡ പരാജയപ്പെട്ടതാണ് താരിഫ് ഏര്‍പ്പെടുത്തുന്നതിനുള്ള പ്രധാന കാരണം, ട്രമ്പ് കത്തില്‍ പറയുന്നു.

X
Top