ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ഏഷ്യന്‍ വിപണികളില്‍ ചാഞ്ചാട്ടം, ബോണ്ട് യീല്‍ഡുകള്‍ ഉയര്‍ന്നു

മുംബൈ: ചൈന മൊത്ത ആഭ്യന്തര ഉല്‍പ്പാദന ഡാറ്റ പുറത്തുവിടുന്നതിന് മുന്നോടിയായി ഏഷ്യന്‍ ഓഹരികളില്‍ ചാഞ്ചാട്ടം ദൃശ്യമായി. ജപ്പാന്‍, ദക്ഷിണ കൊറിയ ഓഹരികളിലെ ഇടിവ് എംഎസ്സിഐ ഏഷ്യ പസഫിക് സൂചികയെ ബാധിച്ചപ്പോള്‍ എസ് & പി 500 തിങ്കളാഴ്ച നേട്ടമുണ്ടാക്കി. വ്യാപാര ചര്‍ച്ചകള്‍ക്ക് ട്രംപ് തയ്യാറാണെന്ന് സൂചിപ്പിച്ചതോടെയാണിത്.

യുഎസ് ഓഹരികളുടെ ഇക്വിറ്റി-ഇന്‍ഡെക്‌സ് ഫ്യൂച്ചറുകള്‍ ചൊവ്വാഴ്ച 0.1% ഇടിവ് നേരിട്ടുണ്ട്. ബിറ്റ്‌കോയിന്‍ 120,000 ഡോളറില്‍ താഴെയാണ് ട്രേഡ് ചെയ്യുന്നത്. ജൂലൈ 20 ന് നടക്കുന്ന ഉപരിസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമ്പത്തിക ചെലവുകള്‍ ചര്‍ച്ചയായതോടെ ജപ്പാന്റെ 10 വര്‍ഷ സര്‍ക്കാര്‍ ബോണ്ട് യീല്‍ഡ് കുത്തനെ കൂടുകയും ചെയ്തു. നിലവില്‍ യീല്‍ഡ് 2008 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

ധനക്കമ്മി വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ജര്‍മ്മനി, യുകെ, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെ സോവറിന്‍ ബോണ്ട് യീല്‍ഡുകളും വര്‍ദ്ധിച്ചിട്ടുണ്ട്. ചൈനയുടെ മൊത്ത ആഭ്യന്തര ഉത്പാദന ഡാറ്റയും യുഎസിന്റെ പണപ്പെരുപ്പ നിരക്കുമാണ് ഇനി വിപണികളുടെ പ്രകടനത്തെ സ്വാധീനിക്കുക.

X
Top