ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ആധാര്‍ ഡാറ്റ ഉപയോഗിക്കാന്‍ അനുമതി തേടി സ്റ്റാര്‍ട്ടപ്പുകള്‍

മുംബൈ: തൊഴിലാളികളുടെ ആധാര്‍ രേഖകള്‍ വിശദമായി പരിശോധിക്കാനുള്ള അനുമതിയ്ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിക്കാനൊരുങ്ങുന്നു. താല്‍ക്കാലിക ജീവനക്കാരുടെ തിരിച്ചറിയല്‍ പ്രക്രിയകള്‍ ലളിതമാക്കാനാണ് ഇത്. ഉപഭോക്താക്കളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഫുഡ് ഡെലിവറി, ഇകൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പുകളാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്.

ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് സേവനങ്ങളുടെ അനധികൃത ഉപയോഗം തടഞ്ഞ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ജൂണ്‍ 9 ന് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ ഡാറ്റാബേസുകളിലേയ്ക്കുള്ള സ്റ്റാര്‍ട്ടപ്പുകളുടെ പ്രവേശനവും മന്ത്രാലയം വിലക്കി. തുടര്‍ന്നാണ് കമ്പനികള്‍ സര്‍ക്കാറിനെ സമീപിക്കാനൊരുങ്ങുന്നത്.

സ്റ്റാര്‍ട്ടപ്പുകളുടെ ആവശ്യം മന്ത്രാലയം അംഗീകരിക്കുന്ന പക്ഷം പ്രോട്ടിയന്‍ ഇഗവണ്‍മെന്റ് ടെക്‌നോളജീസ് പോലുള്ള സേവന ദാതാക്കളുടെ ചാനലുകള്‍ വഴി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിയമാനുസൃതമായി സര്‍ക്കാര്‍ ഡാറ്റ ലഭ്യമാകും. ഇത്തരത്തിലുള്ള സേവനങ്ങള്‍ നല്‍കുന്നതിന് തങ്ങള്‍ സജ്ജമാണെന്നും സര്‍ക്കാറിന്റെ അനുമതിയ്ക്കായി കാക്കുകയാണെന്നും കമ്പനി വൃത്തങ്ങള്‍ പ്രതികരിച്ചു. നിലവില്‍ നിയന്ത്രിതമായ അളവില്‍ അംഗീകൃത കമ്പനികള്‍ക്ക് ഈ സേവനം നല്‍കി വരുന്നുണ്ട്.

അതേസമയം ചില സ്റ്റാര്‍ട്ടപ്പുകള്‍ അനധികൃതമായി ഡാറ്റാബേസ് പ്രവേശനം നേടുകയും അതുപയോഗിച്ച് വെരിഫിക്കേഷന്‍ നടത്തുകയും ചെയ്യുന്ന പ്രവണത നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആധാര്‍ ഡാറ്റാബെയ്‌സ് ആക്‌സെസ് ചെയ്യാനുള്ള അനുമതി ലഭ്യമാകുന്ന പക്ഷം ഐഡന്റിറ്റി വെരിഫിക്കേഷന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ടെക്നോളജി സേവന ദാതാക്കളായി പ്രൊട്ടിയന്‍ പോലുള്ള ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ ഒരു പാലമായി പ്രവര്‍ത്തിക്കാനാകും. മാര്‍ച്ച് പാദത്തില്‍ പ്രോട്ടിയന്‍ ഏകദേശം 327.5 കോടി ആധാര്‍ അധിഷ്ഠിത വെരിഫിക്കേഷനുകള്‍ നടത്തി.കമ്പനി പ്രതിദിനം ഏകദേശം 12 ലക്ഷം ഇ-കെവൈസി ഇടപാടുകള്‍ നടത്തുന്നു. യുഐഡിഎഐയുടെ ഡാറ്റ പ്രകാരം, ജൂണില്‍ മാത്രം 1.1 ബില്യണ്‍ പ്രാമാണീകരണ സേവനങ്ങളും 287 ദശലക്ഷം ഇ-കെവൈസി സേവനങ്ങളും നടത്തി.

X
Top