ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

ലണ്ടന്‍: ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് 50 ദിവസത്തെ സമയപരിധി നിശ്ചയിച്ച ഡൊണാള്‍ഡ് ട്രംപ് നടപടി എണ്ണ വിപണിയില്‍ അസ്ഥിരത സൃഷ്ടിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ ഉപരോധം വരുമെന്ന ആശങ്കള്‍ വില വര്‍ധിപ്പിച്ചെങ്കിലും യുദ്ധവിരാമത്തിനുള്ള സാധ്യത സംജാതമായതോടെ വിലയില്‍ നേരിയ ഇടിവുണ്ടായി. യുദ്ധം അവസാനിപ്പിച്ച് റഷ്യ ഉപരോധങ്ങളൊഴിവാക്കുമെന്നാണ് വ്യാപാരികള്‍ വിശ്വസിക്കുന്നത്.

ഇതോടെ വിതരണ ആശങ്കകള്‍ ലഘൂകരിക്കപ്പെട്ടു. ബ്രെന്റ് ക്രൂഡ് ഓയില്‍ 69 ഡോളറിലും ഡബ്ല്യുടിഐ 66.80 ഡോളറിലുമാാണുള്ളത്. റഷ്യയ്‌ക്കെതിരായ യുഎസ് ഉപരോധവും ട്രമ്പിന്റെ വ്യാപാര നയങ്ങളുമാണ് എണ്ണവിപണിയില്‍ അസ്ഥിരത സൃഷ്ടിക്കുന്നത്.

വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ ട്രമ്പ് ഏര്‍പ്പെടുത്തിയ തീരുവ ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാവധാനത്തിലാക്കുമെന്ന് വിപണി ഭയക്കുന്നു. ഉപഭോഗവും സാമ്പത്തിക വളര്‍ച്ചയും താറുമാറാകാം. അതേസമയം ഹ്രസ്വകാലത്തില്‍ ക്രൂഡ് ഓയില്‍ ഡിമാന്റ് സ്ഥിരത പുലര്‍ത്തുന്നുണ്ട്.

മൂന്നാംപാദത്തില്‍ ശക്തമായ ഡിമാന്റാണ് ഒപെക് പ്രതീക്ഷിക്കുന്നത്.2025 രണ്ടാംപാദത്തില്‍ എണ്ണവിലയില്‍ മുന്നേറ്റം ഗോള്‍ഡ്മാന്‍ സാക്ക്‌സ് പ്രവചിച്ചു.

X
Top