ജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പിനഗരവീടുകൾക്ക് പലിശ സബ്‌സിഡി വായ്പാ പദ്ധതി ഒരുങ്ങുന്നുവിദേശ നിക്ഷേപകര്‍ കടപ്പത്ര വിപണിയില്‍നിന്ന് പിന്മാറുന്നുഇന്ത്യൻ സ്മാര്‍ട്ട്ടിവി വിപണി കുതിക്കുന്നു

സൈഡസ് ലൈഫ് സയൻസസിന്റെ ലാഭത്തിൽ 41% ഇടിവ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ സൈഡസ് ലൈഫ് സയൻസസ് ലിമിറ്റഡിന്റെ ഏകീകൃത അറ്റാദായം 41.47 ശതമാനം ഇടിഞ്ഞ് 397.4 കോടി രൂപയായി കുറഞ്ഞു. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനി 679 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അതേസമയം, അവലോകന പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം ഒരു വർഷം മുൻപത്തെ ഇതേ കാലയളവിലെ 3,670.3 കോടി രൂപയിൽ നിന്ന് 3,863.8 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ത്രൈമാസത്തിലെ മൊത്തം ചെലവ് മുൻവർഷത്തെ 3,019.3 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 3,370 കോടി രൂപയായി വർധിച്ചു.
ഫിനിഷ്‌ഡ് ഗുഡ്‌സിന്റെ ഇൻവെന്ററികളിലെ മാറ്റങ്ങൾ, വർക്ക് ഇൻ-പ്രോഗ്രസ്, സ്റ്റോക്ക് ഇൻ-ട്രേഡ് എന്നിവയ്‌ക്കായി ഈ പാദത്തിൽ തങ്ങൾ 120 കോടി രൂപ ചെലവിട്ടതായി കമ്പനി അറിയിച്ചു. കൂടാതെ, 2022 മാർച്ച് 31 ന് അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ, സ്ഥാപനത്തിന്റെ ഏകീകൃത അറ്റാദായം 21 സാമ്പത്തിക വർഷത്തിലെ 2,133.6 കോടി രൂപയിൽ നിന്ന് 4,487.3 കോടി രൂപയായി. ഒപ്പം 2022 സാമ്പത്തിക വർഷത്തിൽ കമ്പനി പ്രവർത്തനങ്ങളിൽ നിന്ന് 15,265.2 കോടി രൂപയുടെ മൊത്ത വരുമാനം നേടി.

X
Top