8 ബില്യണ്‍ ഡോളര്‍ വിപണിയില്‍ നിന്നും വാങ്ങി ആര്‍ബിഐനവംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് വാഹന വില്‍പനവികസിത രാഷ്ട്രങ്ങളുമായി തര്‍ക്കം: ആഭ്യന്തര റെഗുലേറ്റര്‍മാരെ പിന്തുണച്ച് ആര്‍ബിഐ ഗവര്‍ണര്‍ഭക്ഷ്യധാന്യ സബ്സിഡി ബില്ലില്‍ 30 ശതമാനം വര്‍ധന8 മാസം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ; ചരിത്രം കുറിച്ച് കേരളം

ആർബിഐയുടെ ബോർഡിൽ ഡയറക്ടറായി നിയമിതനായി സൈഡസ് ലൈഫ് സയൻസസിന്റെ ചെയർമാൻ

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഎൽ) സെൻട്രൽ ബോർഡിൽ പാർട്ട് ടൈം നോൺ ഒഫീഷ്യൽ ഡയറക്ടറായി തങ്ങളുടെ ചെയർമാനായ പങ്കജ് ആർ പട്ടേൽ നിയമിതനായതായി അറിയിച്ച് സൈഡസ് ലൈഫ് സയൻസസ്. പട്ടേലിന്റെ നിയമനം വിജ്ഞാപനം ചെയ്ത തീയതി മുതൽ നാല് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുകൾ വരുന്നതുവരെയോ ആണെന്നും, അദ്ദേഹത്തിന്റെ നിയമന നിർദ്ദേശത്തിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി (എസിസി) അംഗീകാരം നൽകിയതായും മരുന്ന് നിർമ്മാതാവ് പ്രസ്താവനയിൽ പറഞ്ഞു.

ഇൻവെസ്റ്റ് ഇന്ത്യ, മിഷൻ സ്റ്റിയറിംഗ് ഗ്രൂപ്പ് (എംഎസ്ജി) എന്നിവയുടെ ബോർഡിലെ അംഗമാണ് പട്ടേൽ. കൂടാതെ, നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ന് കീഴിൽ രൂപീകരിച്ച സ്റ്റിയറിംഗ് ബോഡിയും ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡും ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളുടെ ബോർഡിൽ അദ്ദേഹം ഇതിനകം തന്നെ അംഗമാണ്. ഉദയ്പൂരിലെ ഐഐഎം ബോർഡ് ഓഫ് ഗവർണേഴ്‌സ് ആൻഡ് സൊസൈറ്റിയുടെ ചെയർമാനും അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ (ഐഐഎം) ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗവുമാണ് അദ്ദേഹം.

ഇവയ്‌ക്കെല്ലാം പുറമെ, 2016-17ൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) പ്രസിഡന്റ് കൂടിയായിരുന്നു പങ്കജ് ആർ പട്ടേൽ.

X
Top