കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സൊമാറ്റോ ആദ്യമായി ലാഭം രേഖപ്പെടുത്തി

മുംബൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഭീമനായ സൊമാറ്റോ ആദ്യത്തെ ത്രൈമാസ ലാഭം റിപ്പോര്‍ട്ട് ചെയ്തു. നികുതി നേട്ടവും  ശക്തമായ ഡിമാന്‍ഡുമാണ് തുണയായത്.ഏപ്രില്‍-ജൂണ്‍ പാദത്തില്‍ സൊമാറ്റോ രണ്ട് കോടി രൂപയുടെ ലാഭം കുറിച്ചു.

ഒരു വര്‍ഷം മുമ്പ് ഇതേ പാദത്തില്‍ 186 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി നേരിട്ടത്.കഴിഞ്ഞ പാദത്തിലും 189 കോടി രൂപയുടെ നഷ്ടംരേഖപ്പെടുത്തി. 2416 കോടി രൂപയുടെ വരുമാനമാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയത്.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 71 ശതമാനം കൂടുതല്‍.
ഈ പാദത്തില്‍, കമ്പനിയുടെ ഏകീകൃത ക്രമീകരിച്ച ഇബിറ്റ 12 കോടി രൂപയിലെത്തിയിട്ടുണ്ട്.മുന്‍വര്‍ഷത്തെ ആദ്യ പാദത്തിലെ 152 കോടി രൂപ നഷ്ടം അപേക്ഷിച്ച് നോക്കുമ്പോള്‍  ഗണ്യമായ പുരോഗതി.

X
Top