പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

സൊമാറ്റോയുടെ അറ്റ നഷ്ടം മൂന്നിരട്ടിയായി വർദ്ധിച്ചു

ന്യൂഡൽഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ മാർച്ചിൽ അവസാനിച്ച പാദത്തിലെ ഏകീകൃത അറ്റ നഷ്ടം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 134.2 കോടി രൂപയിൽ നിന്ന് 359.7 കോടി രൂപയായി വർദ്ധിച്ചതായി കമ്പനി അറിയിച്ചു. അതേസമയം, കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 692.4 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 75.01 ശതമാനം വർധിച്ച് 1,211.8 കോടി രൂപയായി ഉയർന്നു. അടുത്ത പാദത്തിൽ ക്രമീകരിച്ച വരുമാന വളർച്ച ഇരട്ട അക്കത്തിലേക്ക് ത്വരിതപ്പെടുത്തുമെന്നും, ക്രമീകരിച്ച ഇബിഐടിഡിഎ നഷ്ടം അർത്ഥവത്തായ രീതിയിൽ കുറയുമെന്നും കമ്പനി പറഞ്ഞു. വരുമാനം തങ്ങളുടെ നിശ്ചിത ചെലവുകളേക്കാൾ വേഗത്തിൽ വളരുന്നതിനാൽ പ്രവർത്തന ലാഭം വർദ്ധിക്കാൻ ഇത് ഇടയാക്കുമെന്ന് കമ്പനി അറിയിച്ചു.
22 സാമ്പത്തിക വർഷത്തിൽ 300-ലധികം പുതിയ നഗരങ്ങളിൽ തങ്ങളുടെ സേവനം ആരംഭിച്ചതായും, ഇത് ഇന്ത്യയിലുടനീളമുള്ള 1,000+ പട്ടണങ്ങളിലേക്കും നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാൻ സഹായിച്ചെന്നും സൊമാറ്റോ അറിയിച്ചു. എന്നാൽ, 2022 മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം മുൻ വർഷത്തെ 816.4 രൂപയിൽ നിന്ന് 1222.5 കോടി രൂപയായി വർദ്ധിച്ചപ്പോൾ, വരുമാനം 1993.8 കോടിയിൽ നിന്ന് 4192.4 കോടിയായി ഉയർന്നു. 2021 സാമ്പത്തിക വർഷത്തിലെ 397 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2022-ലെ കമ്പനിയുടെ ശരാശരി ഓർഡർ മൂല്യം 398 രൂപയായിരുന്നു.

X
Top