കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

സൊമാറ്റോ സഹ സ്ഥാപകന്‍ ഗുഞ്ജന്‍ പറ്റിദാര്‍ രാജി വച്ചു

ന്യൂഡല്‍ഹി: ഫുഡ് ഡെലവറി ആപ്പായ സൊമാറ്റോയുടെ സഹ സ്ഥാപകന്‍ ഗുഞ്ജന്‍ പറ്റിദാര്‍ കമ്പനിയില്‍ നിന്നും രാജിവച്ചു. ചീഫ് ടെക്‌നോളജി ഓഫീസര്‍ സ്ഥാനത്തുനിന്നും പറ്റിദാര്‍ സ്ഥാനമൊഴിഞ്ഞിട്ടുണ്ട്. കമ്പനിയുടെ അടിസ്ഥാന സാങ്കേതിക സംവിധാനങ്ങള്‍ രൂപീകരിച്ച വ്യക്തിയാണ് ഇദ്ദേഹം.
കമ്പനിയ്ക്ക് പറ്റിദാര്‍ നല്‍കിയ സേവനങ്ങള്‍ മഹത്തരമാണെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. കഴിഞ്ഞ  10 വര്‍ഷമായി ഒരു മികച്ച ടെക് ടീമിനെ അദ്ദേഹം വാര്‍ത്തെടുത്തതായും കമ്പനി അറിയിക്കുന്നു.
എന്നാല്‍ രാജി കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല. നവംബറില്‍ മറ്റൊരു സഹസ്ഥാപകനായ മോഹിത് ഗുപ്ത രാജി സമര്‍പ്പിച്ചിരുന്നു. നാലര വര്‍ഷം മുന്‍പായിരുന്നു ഗുപ്ത കമ്പനിയിലെത്തിയത്.
1.5 ശതമാനം ഉയര്‍ന്ന് 60.25 രൂപയിലാണ് കമ്പനി ഓഹരി തിങ്കളാഴ്ച ക്ലോസ് ചെയ്തത്.

X
Top