ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രംസംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കുംകേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കുംരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

51.45 കോടി രൂപയുടെ അറ്റ നഷ്ട്ടം രേഖപ്പെടുത്തി സീ മീഡിയ

മുംബൈ: 2022 മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിൽ 51.45 കോടി രൂപയുടെ ഏകീകൃത അറ്റ നഷ്ട്ടം രേഖപ്പെടുത്തി സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ്. മുൻ സാമ്പത്തിക വർഷത്തെ ജനുവരി-മാർച്ച് പാദത്തിൽ കമ്പനി 10.50 കോടി രൂപ അറ്റാദായം നേടിയിരുന്നു. എന്നിരുന്നാലും, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 37.78 ശതമാനം വർധിച്ച് 247.73 കോടി രൂപയായി. പ്രസ്തുത പാദത്തിലെ സ്ഥാപനത്തിന്റെ മൊത്തം ചെലവ് 219.94 കോടി രൂപയായിരുന്നു.
മുമ്പ് സീ ന്യൂസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡ് നിലവിൽ സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സൽ ഗ്രൂപ്പിന്റെ ഭാഗമാണ്, കൂടാതെ ആറ് വ്യത്യസ്ത ഭാഷകളിലായി 14 വാർത്താ ചാനലുകളുള്ള രാജ്യത്തെ ഏറ്റവും വലിയ വാർത്താ ശൃംഖലകളിൽ ഒന്നാണിത്. ബിഎസ്ഇയിൽ സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡിന്റെ ഓഹരികൾ 15.95 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top