ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

കുത്തനെ ഉയര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി

ന്യൂഡല്‍ഹി: സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വെള്ളിയാഴ്ച വ്യാപാരത്തില്‍ കുത്തനെ ഉയര്‍ന്നു. ഇതോടെ തുടര്‍ച്ചയായ അഞ്ചാം സെഷനിലും നേട്ടം വര്‍ദ്ധിപ്പിക്കാന്‍ സ്റ്റോക്കിനായി. ഓഹരി 10 ശതമാനം ഉയര്‍ന്ന് 207.55 രൂപയിലെത്തുകയായിരുന്നു.

ഒടുവില്‍ 9.41 ശതമാനം ഉയര്‍ന്ന് 206.45 രൂപയിലായിരുന്നു ക്ലോസിംഗ്. ബിഎസ്ഇയില്‍ ഏകദേശം 26.89 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്തു. രണ്ടാഴ്ചത്തെ ശരാശരി, 6.71 ലക്ഷം ഓഹരികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നാലിരട്ടി കൂടുതല്‍.

ഇന്നത്തെ ക്ലോസിംഗ് വിലയായ 206.45 രൂപയില്‍, ഓഹരി 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 172.25 രൂപയില്‍ നിന്ന് 19.86 ശതമാനം ഉയര്‍ന്നു. അതേസമയം,
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 6 ന് രേഖപ്പെടുത്തിയ ഒരു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വില, 286.90 രൂപയില്‍ നിന്ന് 28.04 ശതമാനം കുറവിലാണ് സ്റ്റോക്ക്. സോണിയുമായുള്ള കമ്പനിയുടെ ലയനം യാഥാര്‍ത്ഥ്യമാകാന്‍ കാത്തിരിക്കുകയാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം നുവാമ.

ഒന്നാം പാദത്തില്‍ വരുമാനം 4 ശതമാനം വര്‍ധിച്ചുവെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതേസമയം എബിറ്റ 59.30 ശതമാനം കുറയാനാണ് സാധ്യത. പ്രമുഖരായ സീയും സോണി ഗ്രൂപ്പ് കോര്‍പ്പറേഷനും തമ്മിലുള്ള ലയനം വിവിധ കാരണങ്ങളാല്‍ വൈകുകയാണ്. 2021 ഡിസംബറിലാണ് സീയും സോണിയും തമ്മില്‍ ലയന കരാര്‍ ഒപ്പിട്ടത്.

സീ-സോണി ലയന വിഷയത്തില്‍ വാദം കേള്‍ക്കുന്നത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ (എന്‍സിഎല്‍ടി) അടുത്ത ആഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. കേസ് ജൂലൈ 10ന് എന്സിഎല്ടി വീണ്ടും പരിഗണിക്കും.

X
Top