തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

ബാങ്ക് കെവൈസി: രേഖകളുടെ പുതുക്കലും സമര്‍പ്പണവും എപ്പോള്‍, എങ്ങിനെ

മുംബൈ: ചില സന്ദര്‍ഭങ്ങളില്‍ കെവൈസി (ഉപഭോക്താവിനെ അറിയല്‍) പുതുക്കുകയോ, പുതിയത് സമര്‍പ്പിക്കുകയോ ചെയ്യേണ്ടിവരുമെന്ന് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ). ബാങ്ക് ശാഖയില്‍ നേരിട്ടോ ഓണ്‍ലൈന്‍ വീഡിയോ വഴിയുള്ള കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രോസസ് (V-CIP) ഉപയോഗിച്ചോ നടപടി പൂര്‍ത്തിയാക്കാവുന്നതാണ്. രേഖകള്‍ കാലികവും പ്രസക്തവുമാക്കാനാണ് കെവൈസികള്‍ ആവശ്യപ്പെടുന്നത്.

കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിന് റെഗുലേറ്റര്‍ ചില ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്.

പുതിയ കെവൈസി ആവശ്യമുള്ളതെപ്പോള്‍
നിലവിലുള്ള രേഖകള്‍ ആര്‍ബിഐ നിഷ്‌ക്കര്‍ഷിച്ചതുമായി പൊരുത്തപ്പെടുന്നില്ലെങ്കിലും സാധുത കാലഹരണപ്പെട്ടാലും പുതിയ കെവൈസി ആവശ്യമായിവരും. പുതിയ രേഖകള്‍ സമര്‍പ്പിക്കുമ്പോള്‍ ബാങ്കുകള്‍ രസീതി നല്‍കേണ്ടതുണ്ട്.

വിലാസത്തിലെ മാറ്റം:ഉപഭോക്താക്കള്‍ക്ക് അപ്‌ഡേറ്റ് ചെയ്തതോ പരിഷ്‌കരിച്ചതോ ആയ വിലാസങ്ങള്‍ നല്‍കാന്‍ കഴിയും. പുതുക്കിയ വിലാസം സ്ഥിരീകരിക്കുന്നതിന് രണ്ട് മാസമാണ് ബാങ്കുകള്‍ക്ക് വേണ്ടത്.

പുതിയ നിയമമനുസരിച്ച് വിവരങ്ങളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കില്‍ നടപടി ക്രമം പൂര്‍ത്തിയാക്കാന്‍ സ്വയം പ്രഖ്യാപനം മതിയാകും.

സ്വയം പ്രഖ്യാപനം എങ്ങനെ നടത്താം
രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ വിലാസങ്ങള്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍, എടിഎമ്മുകള്‍, ഡിജിറ്റല്‍ ചാനലുകള്‍ (ഓണ്‍ലൈന്‍ ബാങ്കിംഗ്/ഇന്റര്‍നെറ്റ് ബാങ്കിംഗ് പോലുള്ളവ) ഉള്‍പ്പെടെ, മുഖാമുഖമല്ലാത്ത വിവിധ ചാനലുകള്‍ വഴി വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് സ്വയം പ്രഖ്യാപനങ്ങള്‍ നടത്താം. മൊബൈല്‍ ആപ്ലിക്കേഷനുകള്‍), കത്തുകള്‍ മുതലായവയും ഉപയോഗപ്പെടുത്താം. ഇതിനായി ബ്രാഞ്ച് സന്ദര്‍ശിക്കേണ്ട ആവശ്യമില്ല.

പ്രമാണങ്ങളുടെ പട്ടിക
പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ നമ്പര്‍്, വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ്, എന്‍ആര്‍ഇജിഎ നല്‍കിയ തൊഴില്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നല്‍കുന്ന കത്ത് എന്നിവ കെവൈസി രേഖകളില്‍ ഉള്‍പ്പെടുന്നു.

എന്താണ് വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷന്‍ പ്രോസസ് (V-CIP)?
2021 മെയ് 10-ലെ കെവൈസിയിലെ ആര്‍ബിഐ മാസ്റ്റര്‍ ഡയറക്ഷന്‍ അനുസരിച്ച്, ”വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷന്‍ പ്രോസസ് (വി-സിഐപി)’ ഉപഭോക്താവിനെ തിരിച്ചറിയുന്നതിനുള്ള ഒരു ഇതര രീതിയാണ്. ആവശ്യമായ തിരിച്ചറിയല്‍ വിവരങ്ങള്‍ നേടുന്നതിന് ഉപഭോക്താവുമായുള്ള വിവര-സമ്മത ഓഡിയോ-വിഷ്വല്‍ ഇടപെടലാണിത്. തടസ്സങ്ങളില്ലാത്ത, സുരക്ഷിതമായ, തത്സമയ വീഡിയോ ഐഡന്റഫിക്കേഷന്‍, ആര്‍ഇയുടെ അംഗീകൃത ഉദ്യോഗസ്ഥന്‍ നടത്തും.

അപ്‌ഡേറ്റ് ആവശ്യമുള്ളതെപ്പോള്‍

കെവൈസിയെക്കുറിച്ചുള്ള ആര്‍ബിഐ മാസ്റ്റര്‍ സര്‍ക്കുലര്‍ അനുസരിച്ച്, ”ഉയര്‍ന്ന നഷ്ടസാധ്യതയുള്ള ഉപഭോക്താക്കള്‍ രണ്ട് വര്‍ഷത്തിലൊരിക്കലും ഇടത്തരം അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ എട്ട് വര്‍ഷത്തിലൊരിക്കലും കുറഞ്ഞ അപകടസാധ്യതയുള്ള ഉപഭോക്താക്കള്‍ പത്ത് വര്‍ഷത്തിലൊരിക്കലും ആനുകാലിക അപ്ഡേറ്റ് നടത്തണം.

X
Top