ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

വ്യവസായവുമായി ബന്ധപ്പെട്ട അനുമതി: കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ

തിരുവനന്തപുരം: വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ.
63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

വകുപ്പിൽ നിന്നുള്ള വിവിധ അനുമതിക്കായി സമർപ്പിച്ച 5,469 അപേക്ഷകളിൽ 3,431 അപേക്ഷകൾക്ക് ഇതുവരെ അനുമതി നൽകി.

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറൻസ് വെബ് പോർട്ടലായ കെ-സ്വിഫ്റ്റിലൂടെ, സർക്കാരിന് കീഴിലുള്ള 21 വകുപ്പുകളിൽ നിന്നുള്ള 85ലേറെ അനുമതികൾ ഒരൊറ്റ വെബ് പോർട്ടലിലൂടെ നേടിയെടുക്കാം.

ആവശ്യമായ വിവരങ്ങളും രേഖകളുമടക്കം ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളിൽ കെ-സ്വിഫ്റ്റ് വഴി തീർപ്പുകൽപ്പിക്കും. 30 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമായില്ലെങ്കിൽ കൽപ്പിത അനുമതികൾ നൽകുന്നതിന് പോർട്ടലിൽ സംവിധാനമുണ്ട്.

www.kswift.kerala.gov.in എന്ന കെ-സ്വിഫ്റ്റ് പോർട്ടൽ വഴി ഏതൊരാൾക്കും അപേക്ഷ നൽകാം. ആദ്യം ഇ-മെയിലും മൊബൈൽ നമ്പറും നൽകി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.

വിവിധ വകുപ്പുകളുടെ അനുമതി നേടാനും ലഭിച്ച അനുമതികൾ പുതുക്കാനും File common application form (CAF) for approvals ക്ലിക്ക് ചെയ്യണം.

X
Top