രാജ്യത്തെ വ്യാവസായികോത്പാദനം ജൂണില്‍ 12.3 ശതമാനമായി കുറഞ്ഞുഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 5 മാസത്തെ താഴ്ചയില്‍പൊതുമേഖല സ്വകാര്യവത്ക്കരണം നീണ്ടേക്കുംഇന്ത്യ ഏഷ്യയിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാകുംഅന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

10,000 കോടി രൂപയുടെ ധന സമാഹരണത്തിന് ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് യെസ് ബാങ്ക്

മുംബൈ: 2022 ജൂലൈ 15 വെള്ളിയാഴ്ച നടക്കുന്ന 18-ാമത് വാർഷിക പൊതുയോഗത്തിൽ (എജിഎം) ഡെബ്റ് ഇൻസ്ട്രുമെന്റുകൾ ഇഷ്യു ചെയ്യുന്നതിലൂടെ 10,000 കോടി സമാഹരിക്കുന്നതിന് ഓഹരി ഉടമകളുടെ അനുമതി തേടുമെന്ന് സ്വകാര്യമേഖലയിലെ വായ്പദാതാവായ യെസ് ബാങ്ക് അറിയിച്ചു. സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ ആഭ്യന്തര/വിദേശ വിപണികളിലെ യോഗ്യരായ നിക്ഷേപകരിൽ നിന്ന് ഒന്നോ അതിലധികമോ തവണകളായിയാണ് ഫണ്ട് സമാഹരിക്കുന്നതെന്ന് ബാങ്ക് അറിയിച്ചു. 18-ാമത് വാർഷിക പൊതുയോഗം 2022 ജൂലൈ 15 വെള്ളിയാഴ്ച രാവിലെ 10:30-ന് വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുമെന്ന് ബാങ്ക് കൂട്ടിച്ചേർത്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ബാധകമായ സർക്കുലറുകളുടെയോ മാർഗ്ഗനിർദ്ദേശങ്ങളുടെയോ പ്രസക്തമായ വ്യവസ്ഥകൾക്കനുസൃതമായി, മാറ്റാനാവാത്ത കടപ്പത്രങ്ങൾ, ബോണ്ടുകൾ, എംടിഎൻ, ബേസൽ III കംപ്ലയിന്റ് ബോണ്ടുകൾ മുതലായവ ഇതിൽ ഉൾപ്പെടുമെന്ന് കമ്പനി ഒരു ബിഎസ്ഇ ഫയലിംഗിൽ പറഞ്ഞു.

X
Top