ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എടി1 ബോണ്ട് എഴുതി തള്ളിയതിനെതിരായ വിധി; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് യെസ് ബാങ്ക്

മുംബൈ: ബാങ്കിന്റെ എടി1 ബോണ്ടുകള്‍ എഴുതിത്തള്ളുന്നത് അസാധുവാക്കിയ ബോംബെ എച്ച്സി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് യെസ് ബാങ്ക്. റെഗുലേറ്ററി മാനദണ്ഡങ്ങള്‍ ബോണ്ടുകള്‍ എഴുതിത്തള്ളാന്‍ അനുവദിക്കുന്നുവെന്ന് ബാങ്ക് പറയുന്നു. അങ്ങനെ ചെയ്യാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ അധികാരം നിലനിര്‍ത്തണം.

കരട് ആര്‍ബിഐ സ്‌കീം ഇത്തരമൊരു എഴുതിത്തള്ളല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും, സ്‌കീം അന്തിമമല്ലെന്ന് ബോംബെ ഹൈക്കോടതി (എച്ച്‌സി) ഉത്തരവിട്ടിരുന്നു. അതിനാല്‍ ബോണ്ടുകള്‍ എഴുതിതള്ളിയ അഡ്മിനിസ്‌ട്രേറ്റര്‍ അധികാരം മറികടന്നു.ബോണ്ട് ഹോള്‍ഡര്‍മാര്‍ക്ക് അനുകൂലമായ വിധിയില്‍ ബോംബെ ഹൈക്കോടതി പറയുന്നു.

അതേസമയം യെസ് ബാങ്ക് ഫെയല്‍ ചെയ്ത ലീവ് പെറ്റീഷന്‍ ഇക്കാര്യം നിഷേധിക്കുന്നു. കരട് സ്‌ക്കീമിന്റെ 6ാം വകുപ്പ് ഭേദഗതി അന്തിമസ്‌ക്കീമില്‍ ഉള്‍പ്പെടുത്തിയതാണെന്നും എടിവണ്‍ ബോണ്ടുകള്‍ എഴുതിതള്ളുന്നതിന് അന്തിമമായി പ്രത്യേക വ്യവസ്ഥ ആവശ്യമില്ലെന്നും ബാങ്ക് വാദിച്ചു. ബോണ്ട് ഹോള്‍ഡര്‍മാരുടെ പരാതികളില്‍ ഭൂരിഭാഗവും തങ്ങള്‍ക്ക് ബോണ്ടുകള്‍ വിറ്റ ഇടനിലക്കാര്‍ക്കെതിരാണ്.

മറ്റ് അന്യായക്കാര്‍ എടി1 ബോണ്ടുകള്‍ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട വിധിന്യായവുമായി ബന്ധമില്ലാത്തവരാണ്, ബാങ്ക് ഹര്‍ജിയില്‍ പറഞ്ഞു.

X
Top