ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

മികച്ച ഒന്നാംപാദ ഫലങ്ങള്‍, കുതിച്ച് യാത്ര ഓഹരികള്‍

മുംബൈ: മികച്ച ഒന്നാംപാദ പ്രകടനത്തിന്റെ മികവില്‍ യാത്ര ഓഹരികള്‍ ചൊവ്വാഴ്ച 16 ശതമാനം ഉയര്‍ന്നു. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഓഹരി നേട്ടത്തിലാവുന്നത്. തിങ്കളാഴ്ച ഓഹരി 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു.

16 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 298 ശതമാനം വര്‍ദ്ധനവാണിത്. വരുമാനം 108.1 ശതമാനം ഉയര്‍ന്ന് 209.8 കോടി രൂപയായപ്പോള്‍ എബിറ്റ 410.7 ശതമാനമുയര്‍ന്ന് 22.98 കോടി രൂപ.

എബിറ്റമാര്‍ജിന്‍ 4.5 ശതമാനത്തില്‍ നിന്നും 11 ശതമാനമായി ഉയര്‍ന്നു. കോര്‍പറേറ്റ് ട്രാവലിലേയും മീറ്റിംഗുകള്‍, ഇന്‍സന്റീവുകള്‍, കോണ്‍ഫറന്‍സുകള്‍, എക്‌സിബിഷനുകള്‍ എന്നിവയിലേയും വര്‍ധനവാണ് മൊത്തം വരുമാനമുയര്‍ത്തിയത്.

കമ്പനി ഓഹരി കഴിഞ്ഞ മാസത്തില്‍ 53 ശതമാനമാണുയര്‍ന്നത്. ലിസ്റ്റിംഗിന് ശേഷം ഓഹരിയുടെ കൂടിയ വില 157.15 രൂപയാണ്. പക്ഷെ നിലവില്‍ ഓഹരി ഐപിഒ വിലയായ 142 രൂപയേക്കാള്‍ താഴെയാണ്.

X
Top