Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിൻ്റേത്

ഇന്ത്യയുടെ റാങ്ക് 84ൽ നിന്ന് 85ലേക്ക് താഴ്ന്നു

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഫ്രാൻസിൻ്റേതാണ്. 194 രാജ്യങ്ങളിലേക്ക് ഫ്രാൻസ് പൗരന്മാർക്ക് വിസയില്ലാതെ പ്രവേശിക്കാം. ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് ഫ്രാൻസിന് പിന്നിലുള്ളത്. ഈ അഞ്ച് രാജ്യങ്ങളിലെ പൗരന്മാർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ എത്താം.

ഫിൻലാൻഡ്, നെതർലൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്. ഈ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് 193 രാജ്യങ്ങളിൽ വിസയില്ലാതെ എത്താം.

193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ സാധിക്കുന്ന യുകെ, ലക്സംബർഗ്, അയർലൻഡ്, ഡെന്മാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് പിന്നാലെയുള്ളത്.

ചൈന 64, അമേരിക്ക ആറാം സ്ഥാനത്തുമാണ്. എന്നാൽ ഇന്ത്യയുടെ പാസ്‌പോർട്ട് റാങ്കിങ് വീണ്ടും താഴേക്ക് പോയി. 2024ലെ ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് പ്രകാരം ഇന്ത്യയുടെ റാങ്ക് 84ൽ നിന്ന് 85ലേക്ക് താഴ്ന്നു.

2023ലെ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനമുള്ളത് 60 രാജ്യങ്ങളിലായിരുന്നു. പുതിയ റിപ്പോർട്ടിൽ 2024ൽ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർ വിസയില്ലാതെ പ്രവേശിക്കാം.

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പാകിസ്താൻ്റെ റാങ്ക് 106മതാണ്. ബംഗ്ലാദേശിൻ്റെ സ്ഥാനം 102 ആണ്.

ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണെങ്കിലും അയൽരാജ്യമായ മാലിദ്വീപ് 58മതുണ്ട്. 96 രാജ്യങ്ങളിലേക്ക് മാലിദ്വീപ് പൗരന്മാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം.

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നിരവധി യൂറോപ്യൻ രാജ്യങ്ങൾ വിസ രഹിത പ്രവേശനം അനുവദിച്ചിരുന്നു.

ഇറാൻ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ അടുത്തിടെ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ റാങ്കിംഗ് കുറഞ്ഞത് എങ്ങനെയാണെന്ന് വ്യക്തമായിട്ടില്ല.

ഏറ്റവും ദുർബലമായ പാസ്പോർട്ട് അഫ്ഗാനിസ്ഥാൻ്റേതാണ്. 28 രാജ്യങ്ങളിലേക്ക് മാത്രമാണ് അവർക്ക് വിസയില്ലാതെ സഞ്ചരിക്കാനാകുക.

ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായ സിറിയയുടെ സ്ഥാനം 108 ആണ്. ഇറാഖ് (107), യെമൻ (105), പലസ്തീൻ (103) എന്നീ രാജ്യങ്ങളാണ് അഫ്ഗാന് മുന്നിൽ. 19 വർഷത്തെ ഡാറ്റ ഉപയോഗിച്ചാണ് റിപ്പോർട്ട് തയാറാക്കിയത്.

ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് തയാറാക്കുക.

199 പാസ്‌പോർട്ടുകൾ പരിശോധനകൾക്ക് വിധേയമാക്കും.

X
Top