8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ലോകത്തിലെ ഏറ്റവും ചെലവേറിയ ടി.വി ഷോയ്ക്കായി മുടക്കിയത് 8,300 കോടി

ബിഗ് ബജറ്റ് സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ സീരീസുകള്‍ക്ക് ചെലവ് വളരെ കുറവാണ്. എന്നാല്‍ ആ മുൻധാരണയെ മാറ്റിമറിച്ചിരിക്കുകയാണ് ലോർഡ് ഓഫ് റിങ്സ്: ദി റിങ്സ് ഓഫ് പവർ എന്ന ടിവി ഷോ.

ഷോയുടെ ആദ്യത്തെ സീസണ്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ 2022 സാണ് സ്ട്രീം ചെയ്തത്. റെഡ് ലൈൻ റിപ്പോർട് പ്രകാരം 8,300 കോടി രൂപയായിരുന്നു ആമസോണ്‍ സ്റ്റുഡിയോക്ക് ചെലവായത്.

സീസണ്‍ ഒന്നിന്റെ അവകാശം വാങ്ങുന്നതിന് പുറമെ പ്രൊമോഷനുകളും ഈ ചെലവില്‍ ഉള്‍പ്പെടുന്നു. നിർമാണ ചെലവ് മാത്രം 3,800 കോടിയിലധികം രൂപയായെന്ന് കൊളൈഡർ റിപ്പോർട്ട് ചെയ്യുന്നു.

എട്ട് എപ്പിസോഡുള്ള ഒരു സീസണ് ചെലവ് 480 കോടി രൂപയാണ്. ഏറ്റവും ചെലവേറിയ സിനിമയെന്ന് വിശേഷിപ്പിക്കുന്ന സ്റ്റാർ വാർസ്: ദി ഫോഴ്സ് ഏവെക്കൻസ് പോലും റിങ്സ് ഓഫ് പവറിനേക്കാള്‍ കുറഞ്ഞ ബജറ്റിലാണ് ഒരുക്കിയത്.

ഇന്ത്യയിലേക്ക് വരികയായാണെങ്കില്‍ കല്‍കി, എആർആർ, ആദി പുരുഷ് എന്നി ചിത്രങ്ങള്‍ക്ക് റിങ്സ് ഓഫ് പവറിന്റെ പകുതി ചെലവ് പോലും വന്നിട്ടില്ല. 600 കോടിയോളം രൂപയായിരുന്നു ഇതിന്റെ നിർമാണത്തിന് ചെലവായത്.

X
Top