സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ5ജി ഫോണ്‍ വിപണി: യുഎസിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്ചൈനയില്‍ ആവശ്യം കുറഞ്ഞതോടെ ചെമ്പിന്റെ വില ഇടിയുന്നുപഞ്ചസാര കയറ്റുമതി നിരോധനം നീട്ടുംഅർദ്ധചാലക ദൗത്യത്തിന് $10 ബില്യൺ ബൂസ്റ്റർ പാക്കേജ് ലഭിച്ചേക്കാം

ലോകത്തെ ആദ്യ ട്രൈ-ഫോൾഡ് ഫോൺ ഉടൻ വരുന്നു

റ്റമടക്കിന് കീശയിലാക്കാവുന്ന ഫോൾഡബിളുകളുടെ കാലം കഴിയുവാണോ? രണ്ടുവട്ടം മടക്കി പോക്കറ്റിൽ വെക്കാവുന്ന ട്രൈ-ഫോൾഡ് ഫോൾഡബിൾ ഫോൺ(tri-fold foldable phone) ഉടൻ ചൈനീസ് ബ്രാൻഡായ വാവെയ്(Huawei) അവതരിപ്പിക്കും എന്നാണ് സൂചന.

സെപ്റ്റംബർ 9ന് നടക്കുന്ന ഐഫോൺ 16 സിരീസ് ലോഞ്ചിന് തൊട്ടുപിന്നാലെയാണ് വാവെയ് ടെക് ലോകത്തെ അത്ഭുതപ്പെടുത്താനൊരുങ്ങുന്നത്.

മൂന്നായി മടക്കിക്കൂട്ടി കീശയിൽ വെക്കാവുന്ന ലോകത്തെ ആദ്യ ട്രൈ-ഫോൾഡ് ഫോൾഡബിളുമായാണ് വാവെ‌യ്‌യുടെ വരവ്.

സെപ്റ്റംബർ 10ന് നടക്കുന്ന വാവെയ് ഇവൻറിൽ ഈ സ്‌മാർട്ട്‌ഫോൺ മോഡലിൻറെ അവതരണമുണ്ടാകും എന്ന് കരുതപ്പെടുന്നു. രണ്ട് തവണ മടക്കാനാവുന്ന തരത്തിൽ മൂന്ന് സ്ക്രീനുകളാണ് ട്രൈ-ഫോൾഡ് ഫോൾഡബിളിനുണ്ടാവുക. ഫോണിൻറെ കനത്തിൽ മുൻ ഫോൾഡബിളുകളിൽ നിന്ന് വ്യത്യാസം പ്രതീക്ഷിക്കാം.

വരാനിരിക്കുന്ന ഐഫോൺ 16 സിരീസിന് വാവെയ്‌യുടെ ട്രൈ-ഫോൾഡ് ഭീഷണിയാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ചൈനീസ് സാമൂഹ്യമാധ്യമമായ വൈബോ വഴിയാണ് സെപ്റ്റംബർ 10ന് ഇവൻറ് നടക്കുന്ന വിവരം വാവെയ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് പരിപാടി തുടങ്ങും. വാവെയ്‌യുടെ ഏറ്റവും നൂതനമായ ഉൽപന്നം വരുന്നു എന്നാണ് പരിപാടിക്ക് മുന്നോടിയായി കമ്പനിയുടെ പ്രഖ്യാപനം.

എന്നാൽ ഏത് മോഡൽ സ്‌മാർട്ട്‌ഫോണാണ് അവതരിപ്പിക്കാൻ പോകുന്നത് എന്ന് വാവെയ്‌ വ്യക്തമാക്കിയിട്ടില്ല. അതേസമയം വരാനിരിക്കുന്നത് ട്രൈ-ഫോൾഡ് ഫോൾഡബിൾ ഫോണാണ് എന്ന് ടീസർ സൂചന നൽകുന്നു.

സെപ്റ്റംബർ 9നാണ് ആപ്പിൾ പുതിയ സ്‌മാർട്ട്‌ഫോൺ മോഡലുകളായ ഐഫോൺ 16 സിരീസ് അവതരിപ്പിക്കുക.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് ഈ ഐഫോൺ സിരീസിൽ വരിക.

X
Top