ഉല്‍പ്പാദന മേഖലയിലെ വളര്‍ച്ച ഇടിഞ്ഞതായി സര്‍വേഇന്ധന വില ഉയർന്നതോടെ വിമാനയാത്രാ നിരക്കുകള്‍ വര്‍ധിച്ചേക്കുംജിഎസ്ടി വരുമാനത്തില്‍ 8.5 ശതമാനം വര്‍ദ്ധനയുപിഐ ഇടപാടുകളിൽ ഇടിവ്ഈ വര്‍ഷത്തെ വിവാഹ സീസണില്‍ 48 ലക്ഷത്തോളം വിവാഹങ്ങള്‍ നടന്നേക്കും; ഇന്ത്യക്കാർ ചെലവാക്കാന്‍ പോകുന്നത് 6 ലക്ഷം കോടി രൂപ

വേൾഡ് ഇംപ്ലാന്റ് എക്സ്പോ 26 മുതൽ കൊച്ചിയില്‍

കേരളത്തില്‍ ആദ്യമായി ഡെന്റല്‍ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം

ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന മുവാറ്റുപുഴ ആസ്ഥനമായുള്ള ഡെന്റ്കെയർ ഡെന്റൽ ലാബ് ലോക ശ്രദ്ധയിലേക്ക്

കൊച്ചി: ദന്തൽ ചികിത്സാ രം​ഗത്തെ നൂതന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള ദന്തൽ വിദ​ഗ്ധർ പങ്കെടുക്കുന്ന ആ​ഗോള സമ്മേളനമായ വേൾഡ് ഇംപ്ലാന്റ് എക്സ്പോ 2023 ഈ മാസം 26,27,28 തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ വെച്ച് നടക്കും. ഡെന്റല്‍ ഇംപ്ലാന്റ് പരിശീലനത്തിൽ കഴിവുകളും അറിവും മെച്ചപ്പെടുത്തുന്നതിനും ‘ഇംപ്ലാന്റ് പരാജയങ്ങൾ വിജയകരമാക്കുന്നതിന് വേണ്ടിയുള്ള വഴികളും എന്ന വിഷയത്തിൽ കേന്ദ്രീകരിച്ച് ലോകമെമ്പാടുമുള്ള ഇംപ്ലാന്റോളജിസ്റ്റുകൾ മൂന്ന് ദിവസത്തെ എക്സ്പോയിൽ പങ്കെടുക്കും.

കേരളത്തില്‍ ആദ്യമായാണ് ദന്തൽ ഇംപ്ലാന്റോളജിസ്റ്റുകളുടെ ആഗോള സമ്മേളനം നടക്കുന്നത്. ദന്തിസ്റ്റ് ചാനല്‍ സംഘടിപ്പിക്കുന്ന എക്സ്പോ സ്മൈല്‍ യുഎസ്എ അക്കാദമി, എഡിഎ സിഇആര്‍പി യുഎസ്എ, പേസ് അക്കാദമി യുഎസ്എ, റോസ്മാന്‍ യൂണിവേഴ്സിറ്റി യുഎസ്എ, എല്‍ഇസെഡ്കെ എഫ്എഫ്എസ് ജര്‍മ്മനി എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്.

“ഈ മൂന്ന് ദിവസത്തെ എക്സ്പോയില്‍ രാജ്യത്തിനകത്തും പുറത്തും നിന്നുമായി നാല്പതിലധികം പ്രഗത്ഭരായ ഇംപ്ലാന്റോളജിസ്റ്റുകള്‍ ഒരേ വിഷയത്തില്‍ സെഷനുകള്‍ അവതരിപ്പിക്കും. അനൗദ്യോഗികമാണെങ്കിലും ഇതൊരു ലോക റെക്കോര്‍ഡ്‌ ആണ്. മൂന്ന് ദിവസം ഒരേ വിഷയത്തില്‍ ഇത്പോലുള്ള സെഷനുകള്‍ ലോകത്ത് മറ്റൊരിടത്തും നടത്തിയിട്ടില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈനായി ഞങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും അറുപതിലധികം വിദഗ്ധർ സെഷന്‍ നയിക്കുകയും പന്ത്രണ്ടായിരത്തിലധികം പ്രൊഫഷണലുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അത് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരുന്നു”,എക്സ്പോ മാര്‍ക്കറ്റിംഗ് ഡയറക്ടറും ദന്തിസ്റ്റ് ചാനല്‍ സിഇഓയുമായ മെല്‍വിന്‍ മെഡോണ്‍ക പറഞ്ഞു. ലോകത്തിലെ മികച്ച ദന്തഡോക്ടർമാർ, സര്‍ജന്‍മാര്‍, അധ്യാപകര്‍ തുടങ്ങിയവർ പങ്കെടുക്കുന്ന സെമിനാര്‍ സെഷനുകളില്‍ ദന്തൽ കോളേജ് വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഡെന്റിസ്റ്റ് ചാനലിന്റെ സിഒഒ അബൂബക്കർ സിദ്ദിഖ് അറിയിച്ചു.

എക്പോയ്ക്ക് മുന്നോടിയായി നവംബര്‍ 25 ശനിയാഴ്ച ഏഷ്യയിലെ ഏറ്റവും വലിയ ദന്തല്‍ ലാബും 450ല്‍ പരം ദന്തല്‍ ഉത്പനങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന മൂവാറ്റുപുഴയിലെ ഡെന്റ്കെയർ ഡെന്റൽ ലാബിലേക്ക് എക്സ്പോയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ സന്ദര്‍ശനം നടത്തും. ‘ഡിജിറ്റൽ ഇംപ്ലാന്റ് പ്രോസ്തെറ്റിക്സ് ലബോറട്ടറിയുടെ വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ ഡെന്റ്കെയർ ഡെന്റൽ ലാബ് ടെക്നിക്കല്‍ ഹെഡ് ഡോ. ജോർജ്ജ് എബ്രഹാം എംഡിഎസ്,എംബിഎ സെഷന്‍ നയിക്കും.

വേള്‍ഡ് ഇംപ്ലാന്റ് എക്സ്പോ ചെയര്‍മാനും മാലോ സ്മൈൽ യുഎസ്എ ഡയറക്ടര്‍, ന്യൂജേഴ്സി റട്ട്ഗെഴ്സ് യൂണിവേഴ്‌സിറ്റി ക്ലിനിക്കൽ അസിസ്റ്റന്റ്‌ പ്രൊഫസറുമായ ഡോ ശങ്കര്‍ അയ്യര്‍, ഡോ.അതിഥി നന്ദ, സയന്റിഫിക് കമ്മിറ്റി ചെയര്‍, അസിസ്റ്റന്റ് പ്രൊഫസർ എഐഐഎംഎസ് ന്യൂഡല്‍ഹി, ന്യൂഡൽഹി എമിരിറ്റസ് എംഎഐഡിഎസ് പ്രൊഫസറും ജിജിഎസ്ഐപി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറുമായ പത്മശ്രീ പ്രൊഫ ഡോ.മഹേഷ് വർമ്മ, ഡോ.സമി നൂമ്പിസ്സി യുഎസ്എ, മൈക്ക് ഇ. കാൽഡെറോൺ യുഎസ്എ, ഡോ.സൗഹീൽ ഹുസൈനി യുഎഇ,ഡോ. ഷാലൻ വർമ യുഎഇ, ഡോ. മെഡ് ഡെന്റ് വ്ലാഡിറ്റ്സിസ് ഗ്രീസ്,അനസ്താസിയോസ് പാപാനികൊലൌ ആതന്‍സ്, ഡോ.അശ്വിനി പാധ്യേ, ഡോ. സലോണി മിസ്ത്രി തുടങ്ങിയ നാല്പതോളം പ്രമുഖര്‍ എക്സ്പോയില്‍ പങ്കെടുക്കും.

X
Top