കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

വനിതാ ഐപിഎൽ സംപ്രേഷണാവകാശം വയാകോം 18ന്

നിതാ ഐപിഎൽ സംപ്രേഷണാവകാശം റിലയൻസ് ഗ്രൂപ്പിൻ്റെ വയാകോം 18ന്. ഇന്നലെ നടന്ന ലേലത്തിലാണ് വയാകോം അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കിയത്. 2027 വരെ വയാകോം സംപ്രേഷണം തുടരും. 951 കോടി രൂപ മുടക്കിയാണ് വയാകോം സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് മൂല്യം. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തു.

സ്റ്റാർ ഇന്ത്യ, ഫേസ്ബുക്ക്, തുടങ്ങിയ പ്രമുഖരെയൊക്കെ പിന്തള്ളിയാണ് വയാകോം 18 സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇക്കൊല്ലം മുതൽ 2027 വരെയുള്ള ഐപിഎലിൻ്റെ ഡിജിറ്റൽ അവകാശങ്ങളും വയാകോം 18നാണ്.

ഇന്ത്യൻ വനിതാ ടീമിൻ്റെ മുൻ ക്യാപ്റ്റൻ മിതാലി രാജ് വിരമിക്കൽ പിൻവലിച്ച് കളത്തിലേക്കിറങ്ങാനൊരുങ്ങുകയാണ്. ഇക്കൊല്ലം വനിതാ ഐപിഎൽ ആരംഭിക്കാനിരിക്കെയാണ് മിതാലി രാജ് വിരമിക്കൽ പിൻവലിക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തിൽ മിതാലി രാജ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും വിവിധ ദേശീയമാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആകെ 10 ഐപിഎൽ ടീമുകളിൽ 8 ടീമുകളും വനിതാ ഐപിഎൽ ടീം സ്വന്തമാക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലക്നൗ സൂപ്പർ ജയൻ്റ്സ് എന്നീ ഫ്രാഞ്ചൈസികൾ ഒഴികെ മറ്റുള്ളവർ വനിതാ ടീമുകളിൽ താത്പര്യം കാണിച്ചിട്ടിട്ടുണ്ട്. ആകെ അഞ്ച് വനിതാ ടീമുകളാണ് ആദ്യ എഡിഷനിൽ ഉണ്ടാവുക. മാർച്ച് ആദ്യ വാരത്തിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം.

ടീമുകൾക്ക് ആദ്യ അഞ്ച് വർഷം വരുമാനത്തിൻ്റെ 80 ശതമാനം നൽകുമെന്ന് ബിസിസിഐ അറിയിച്ചു. ഫ്രാഞ്ചൈസികൾക്കായി ക്ഷണിച്ച ടെൻഡറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം 2028 മുതൽ ഇത് 60 ശതമാനമാക്കി ചുരുക്കും. 2033 മുതൽ 50-50 എന്ന നിലയിലേക്ക് മാറ്റുമെന്നും ബിസിസിഐ അറിയിച്ചു.

വനിതാ ഐപിഎലിൽ താരങ്ങൾക്ക് പേര് രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ജനുവരി 26 ആണ്. താരലേലം ഫെബ്രുവരിയിൽ നടക്കുമെന്നാണ് വിവരം. അഞ്ച് ഫ്രാഞ്ചൈസികളാണ് ആദ്യ വനിതാ ഐപിഎലിൽ ഉണ്ടാവുക. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

വിവിധ ഐപിഎൽ ഫ്രാഞ്ചൈസികൾ വനിതാ ടീമുകൾക്കായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.

X
Top