രൂപയിലുള്ള അന്താരാഷ്ട വ്യാപാരം വിപുലീകരിക്കാന്‍ ഇന്ത്യഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ യുപിഐ ആപ് ഉപയോഗിക്കാം

എടിഎമ്മിൽ നിന്നു പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് ആവശ്യമില്ല, യുപിഐ അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം വിവിധ ബാങ്കുകളുടെ എടിഎമ്മിൽ ലഭ്യമായിത്തുടങ്ങി, എസ്ബിഐ ക്യുആർ കോഡ് സ്കാനിങിലൂടെ 4000 രൂപവരെ പിൻവലിക്കാവുന്ന സംവിധാനം നേരത്തേതന്നെ അവതരിപ്പിച്ചിരുന്നു,

എന്നാൽ ഇനിമുതൽ ഫോൺപേ(phonepe), ഗൂഗിൾപേ(gpay), പേടിഎം(paytm) തുടങ്ങി ഏതു യുപിഐ ആപ്പുപയോഗിച്ചും ബാങ്കുകളിൽ നിന്നു പണം പിൻവലിക്കാനാകും. ഈ സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

∙ പണം പിൻവലിക്കൽ പിന്തുണയ്ക്കുന്ന ഒരു എടിഎമ്മിലേക്ക് പോകുക.

∙ ബാങ്ക് ഓഫ് ബറോഡയാണെങ്കിൽ ‘കാർഡ്ലെസ് കാഷ് വിഡ്രോവൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ എടിഎം സ്ക്രീനിൽ യുപഐ ഓപ്ഷൻ തിരഞ്ഞെടുക്കുക.

∙ എടിഎം ഒരു ക്യുആർ കോഡ് പ്രദർശിപ്പിക്കും.

∙ സ്മാർട്ട്ഫോണിൽ യുപിഐ ആപ്പ് തുറക്കുക.

∙ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

∙ പിൻവലിക്കാൻ ആഗ്രഹിക്കുന്ന തുക നൽകുക.

∙ നിങ്ങളുടെ യുപിഐ പിൻ നൽകുക.

∙ ഇടപാട് സ്ഥിരീകരിക്കുക.

∙ എടിഎമ്മിൽ നിന്ന് ശേഖരിക്കുക.

∙ കാർഡ് മറന്നാലും പ്രശ്നമില്ല

കാർഡ് മറന്നാലും കാര്യം നടക്കും: ഫിസിക്കൽ ഡെബിറ്റ് കാർഡിന്റെ ആവശ്യമില്ലാതെ ഉപഭോക്താക്കൾക്ക് എടിഎമ്മുകളിൽ നിന്ന് ഇപ്പോൾ പണം പിൻവലിക്കാം. കാർഡുകൾ കൈവശം എപ്പോഴും കരുതേണ്ട കാര്യമില്ല.

മെച്ചപ്പെടുത്തിയ സുരക്ഷ: യുപിഐ പണം പിൻവലിക്കൽ വഴി, ഉപഭോക്താക്കൾക്ക് അവരുടെ യുപിഐ ആപ്പും പിന്നും അംഗീകാരത്തിനായി ഉപയോഗിച്ച് സുരക്ഷിതമായ ഇടപാട് ഉറപ്പാക്കാനാകും.

ഒന്നിലധികം അക്കൗണ്ട് തിരഞ്ഞെടുക്കൽ: ഒരു ഉപഭോക്താവിന് ഒരു യുപിഐ ഐഡിയുമായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ഫണ്ട് ഡെബിറ്റ് ചെയ്യേണ്ട നിർദ്ദിഷ്ട അക്കൗണ്ട് തിരഞ്ഞെടുക്കാനാകും.

X
Top