ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് ആര്‍ബിഐ തയ്യാറാകും-റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി: ആര്‍ബിഐ വീണ്ടും 50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധനയ്ക്ക് തയ്യാറായേക്കും. റീട്ടെയില്‍ പണപ്പെരുപ്പം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണിത്. 50 ബിപിഎസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് ആര്‍ബിഐ തയ്യാറായേക്കുമെന്ന് എച്ച്എസ്ബിസി ഒരു കുറിപ്പില്‍ പറയുന്നു.

റിപ്പോ നിരക്ക് 6.4 ശതമാനമാക്കാന്‍ ഇതോടെ കേന്ദ്രബാങ്കിനാകും. വ്യാവസായിക വളര്‍ച്ച ഓഗസ്റ്റില്‍ നെഗറ്റീവ് മേഖലയിലേയ്ക്ക് വീണത് ഡിസംബറില്‍ ചേരുന്ന ആര്‍ബിഐ മോണിറ്ററി കമ്മിറ്റിയോഗത്തെ പിടിച്ചുലയ്ക്കുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഒക്ടോബറിലെ പണപ്പെരുപ്പവും നവംബര്‍ അവസാന വാരത്തില്‍ പുറത്തുവരുന്ന രണ്ടാം പാദ ജിഡിപി വളര്‍ച്ചയും പരിഗണിച്ചുമാത്രമേ എന്തെങ്കിലും തീരുമാനമുണ്ടാകൂ.

സെപ്തംബറില്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പം 5 മാസത്തെ ഉയരമായ 7.4 രേഖപ്പെടുത്തിയിരുന്നു. ധാന്യ, ഭക്ഷ്യവിലയാണ് പ്രധാനമായും പണപ്പെരുപ്പമുണ്ടാക്കുന്നത്. തുടര്‍ച്ചയായ ഒന്‍പതാം മാസം പണപ്പെരുപ്പം ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തിന് മുകളിലായതോടെ സര്‍ക്കാറിന് വിശദീകരണം നല്‍കാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായി.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സാധിക്കാത്തതിന്റെ കാരണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമാണ് വിശദീകരണ കത്തില്‍ ഇടം പിടിക്കുക.

X
Top