ജിഎസ്ടി പരിഷ്‌ക്കരണം ധനക്കമ്മി ലക്ഷ്യം കൈവരിക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെ തടയില്ല-റിപ്പോര്‍ട്ട്‌യുഎസിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ദ്ധനഎസ്ആന്റ്പിയുടെ റേറ്റിംഗ് വര്‍ദ്ധന കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാന്‍ രാജ്യത്തെ സഹായിക്കും100 കാര്‍ഷിക ജില്ലകളെ ശാക്തീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, 24,000 കോടി രൂപ വകയിരുത്തുംജിഎസ്ടി പരിഷ്‌ക്കരണം: പത്തിലൊന്ന് നിത്യോപയോഗ വസ്തുക്കളുടെ വില കുറയും

രണ്ടാം പാദത്തിൽ വിപ്രോയുടെ ലാഭം കൂടി; വരുമാനം കുറഞ്ഞു

മുംബൈ: ഐടി കമ്പനിയായ വിപ്രോയുടെ ഏകീകൃത അറ്റാദായം 21.2 ശതമാനം വര്‍ധിച്ച് രണ്ടാം പാദത്തില്‍ 3,208.8 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2,646.3 കോടി രൂപയായിരുന്നു ലാഭം.

റിപ്പോര്‍ട്ടിംഗ് പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 22,301.6 കോടി രൂപയായിരുന്നു. 2024 സാമ്പത്തിക വര്‍ഷത്തിലെ 22,515.9 കോടിയില്‍ നിന്ന് 0.95 ശതമാനം ഇടിവ് രേഖപ്പെടുത്തി.

കമ്പനിയുടെ രണ്ടാം പാദത്തിലെ പ്രകടനം ബ്ലൂംബെര്‍ഗിന്റെ കണക്കുകളെ മറികടന്നു. ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച് വരുമാനം 22,234.8 കോടി രൂപയും അറ്റാദായം 3,008 കോടി രൂപയുമാണ് പ്രതീക്ഷിച്ചിരുന്നത്.

രണ്ടാം പാദത്തിലെ മികച്ച വളര്‍ച്ച ബുക്കിംഗ്, വരുമാന വളര്‍ച്ച, മാര്‍ജിനുകള്‍ എന്നിവയിലെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ പ്രാപ്തമാക്കിയതായി വിപ്രോ സിഇഒയും എംഡിയുമായ ശ്രീനി പാലിയ പറഞ്ഞു.

കമ്പനിയുടെ വലിയ ഡീല്‍ ബുക്കിംഗുകള്‍ വീണ്ടും 1 ബില്യണ്‍ യുഎസ് ഡോളര്‍ കവിഞ്ഞു. തുടര്‍ച്ചയായി കാപ്കോയും അതിന്റെ വേഗത നിലനിര്‍ത്തി. എല്ലാ വിപണികളിലും കമ്പനി വളര്‍ന്നു.
‘മികച്ച എഐ പവേര്‍ഡ് വിപ്രോ’ നിര്‍മ്മിക്കുന്നതിനായി കമ്പനി നിക്ഷേപം തുടരുമെന്ന് പാലിയ പറഞ്ഞു.

ഐടി മേജര്‍ 1:1 എന്ന അനുപാതത്തില്‍ ബോണസ് ഷെയര്‍ ഇഷ്യൂവും പ്രഖ്യാപിച്ചു.

X
Top