വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഫ്രഞ്ച് വിമാന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കാന്‍ വിപ്രോ

വിപ്രോ എന്ന ഇന്ത്യന്‍ ബ്രാന്‍ഡിനെ പറ്റി ആര്‍ക്കും ഒരു മുഖവരയുടെ ആവശ്യമില്ല. വര്‍ഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന ഇവര്‍ ആഗോള പ്രസിദ്ധമാണ്. പൊതുവേ ഒരു ഐടി കമ്പനി എന്നറിയപ്പെടുന്നുവെങ്കിലും വളരെ വിശാലമായ ഒരു പോര്‍ട്ട്‌ഫോളിയോ കമ്പനിക്കുണ്ട്.

കേരളത്തെ സംബന്ധിച്ച് വിപ്രോ നിലവില്‍ ഒരു സ്വകാര്യ അഹങ്കാരത്തിന്റെ ഭാഗം കൂടിയാണ്. നിലവില്‍ ഫ്രഞ്ച് വിമാന കമ്പനിയുടെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കുന്നുവെന്ന വാര്‍ത്തയോടെയാണു വിപ്രോ വാര്‍ത്തകളില്‍ നിറയുന്നത്.

അനുബന്ധ സ്ഥാപനം വഴി നീക്കം
വിപ്രോ പോര്‍ട്ട്‌ഫോളിയോയിലെ പ്രധാന പേരുകളില്‍ ഒന്നാണ് വിപ്രോ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്‍ജിനീയറിംഗ് (WIN) കമ്പനി. രാജ്യത്തെ മുന്‍നിര എന്‍ജിനീയറിംഗ്, നിര്‍മ്മാണ പരിഹാരങ്ങളുടെ ദാതാവാണ് ഇവര്‍. പ്രമുഖ ഫ്രഞ്ച് വിമാന ഘടക നിര്‍മ്മാതാക്കളായ ലൗക് ഗ്രൂപ്പിന്റെ ഭൂരിഭാഗം ഓഹരികളാണ് നിലവില്‍ വിപ്രോ ഏറ്റെടുക്കുന്നത്.

ലൗക് ഗ്രൂപ്പ്
50 വര്‍ഷം മുമ്പാണു ലൗക് ഗ്രൂപ്പ് സ്ഥാപിതമായത്. പ്രമുഖ ആഗോള എയ്റോസ്പേസ് കമ്പനികള്‍ക്ക് ആവശ്യമായ വിമാന ഭാഗങ്ങള്‍ വിതരണം ചെയ്യുന്ന ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ഫ്രഞ്ച് പ്രമുഖരായ ചാരിറ്റണ്‍ കുടുംബമാണ് ലൗക് ഗ്രൂപ്പിന്റെ ഉടമകള്‍. കമ്പനിയിലെ ഭൂരിപക്ഷ ഓഹരികള്‍ക്കായി ഇരുകമ്പനികളും ചര്‍ച്ചകള്‍ ആഴത്തിലാക്കിയതായി പാരീസ് എയര്‍ ഷോയിലാണ് പ്രഖ്യാപനമുണ്ടായത്. അതേസമയം ഓഹരി വലുപ്പത്തെയും, ഇടപാട് മൂല്യത്തെയും കുറിച്ചു വിവരങ്ങില്ല.

‘വിപ്രോ ലൗക്’
ലൗക് ഗ്രൂപ്പിന്റെയും, വിപ്രോയുടെയും പേരുകള്‍ സംയോജിപ്പിച്ച് വിപ്രോ ലൗക് എന്നാകും പുതിയ കമ്പനി അറിയപ്പെടുക. കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും, വളര്‍ച്ചയ്ക്കും മേല്‍നോട്ടം നല്‍കാന്‍ ഇരു കമ്പനികളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു പുതിയ സംയുക്ത ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിക്കാനും കരാര്‍ നിര്‍ദേശിക്കുന്നു. ലൗക് ഗ്രൂപ്പ് സിഇഒ മൈക്കല്‍ ചാരിറ്റണ്‍ ആ റോളില്‍ തുടരുമെന്നു കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

വിപ്രോ എയര്‍സ്‌പെയ്‌സിന് ഗെയിം ചേയ്ഞ്ചര്‍
വ്യോമയാന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വിപ്രോയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നത്. വിപ്രോ എയ്റോസ്പെയ്സിന്റെ വളര്‍ച്ചയിലെ ഒരു സുപ്രധാന നിമിഷമാണ് ഈ ആസൂത്രിത ഏറ്റെടുക്കല്‍ എന്നു വിദഗ്ധര്‍ വിലയിരുത്തുന്നു.

ലൗകിന്റെ സമ്പന്നമായ പാരമ്പര്യവും, വൈദഗ്ധ്യവും, ആഗോള സ്ഥാനവും വിപ്രോയ്ക്കു മുതല്‍ക്കൂട്ടാകും. എയ്റോസ്പേസ് സൊല്യൂഷന്‍സ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുക എന്ന കമ്പനിയുടെ ദീര്‍ഘകാല ലക്ഷ്യം വ്‌ളരെ പ്രധാനപ്പെട്ടതാണ്.

വിപ്രോയും കേരളവും
വിപ്രോ അതിന്റെ എഫ്എംസിജി വിഭാഗമായ വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ് ശക്തിപ്പെടുത്തലിന്റെ ഭാഗമായി മൂന്നോളം കേരള കമ്പനികളെ ഏറ്റെടുത്തിട്ടുണ്ട്. 2003 ലെ ചന്ദ്രിക സോപ്‌സ് ഏറ്റെടുക്കലാണ് ഇതില്‍ ആദ്യത്തേത്.

2022 ഡിസംബറില്‍ കറിപൗഡര്‍ നിര്‍മ്മാതാക്കളായ നിറപറയേയും, 2023 ഏപ്രിലില്‍ ഇതേ മേഖലയിലെ തന്നെ ബ്രാഹ്‌മിണ്‍സിനേയും ഏറ്റെടുത്തിരുന്നു.

വിപ്രോ: ഒറ്റനോട്ടത്തില്‍
വിപണിമൂല്യം: 2,78,373 കോടി
നിലവിലെ ഓഹരി വില: 266 രൂപ
52 വീക്ക് ഹൈ/ ലോ: 325 രൂപ/ 225 രൂപ
സ്‌റ്റോക്ക് പിഇ: 21.3
ബുക്ക്‌വാല്യൂ: 179.1 രൂപ
ഡിവിഡന്റ്: 2.26%
ആര്‍ഒസിഇ: 19.5%
ആര്‍ഒഇ: 16.6%
മുഖവില: 2 രൂപ

X
Top