പുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻ

പ്രതീക്ഷ കാത്ത് വിപ്രോ, അറ്റാദായം 3 ശതമാനം ഉയര്‍ന്ന് 3053 കോടി രൂപ

ബെംഗളൂരൂ: പ്രമുഖ ഐടി കമ്പനിയായ വിപ്രോ അറ്റാദായം 2.82 ശതമാനം ഉയര്‍ത്തി. ഡിസംബറിലവസാനിച്ച മൂന്നാം പാദത്തില്‍ ഏകീകൃത അറ്റാദായം 3052.9 കോടി രൂപയായി ഉയരുകയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 2969 കോടി രൂപയായിരുന്നു ഏകീകൃത അറ്റാദായം.

ഏകീകൃത പ്രവര്‍ത്തന വരുമാനം 14.35 ശതമാനം വര്‍ധനവില്‍ 23,229 കോടി രൂപയായിട്ടുണ്ട്. സ്ഥിരമായ കറന്‍സിയുടെ അടിസ്ഥാനത്തില്‍ വരുമാന വളര്‍ച്ച തുടര്‍ച്ചയായി 0.6 ശതമാനവും വര്‍ഷം തോറും 10.4 ശതമാനവുമാണ്. ഡിസംബറിലവസാനിച്ച പാദത്തില്‍ വലിയ ഡീലുകള്‍ 69 ശതമാനവും മൊത്തം ബുക്കിംഗുകള്‍ 26 ശതമാനവുമായി ഉയര്‍ന്നു.

2023 സാമ്പത്തികവര്‍ഷത്തിലെ വരുമാനം സ്ഥിരകറന്‍സിയില്‍ 11.5-12 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നെഗറ്റീവ് 0.6 ശതമാനത്തില്‍ നിന്നും 1 ശതമാനമായി വളര്‍ച്ച നേടും.

പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് മൂന്നാം പാദത്തില്‍ കമ്പനി നടത്തിയത്. ബ്രോക്കറേജുകളുടെ വോട്ടെടുപ്പ് പ്രകാരം, 23,436 കോടി രൂപ വരുമാനം മാത്രമാണ് പ്രതീക്ഷിച്ചിരുന്നത്. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തേക്കാള്‍ 14.7 ശതമാനം അധികം.

നികുതി കഴിച്ചുള്ള ലാഭം 11 ശതമാനം വര്‍ദ്ധനവില്‍ 2,952 കോടി രൂപയും കണക്കാക്കപ്പെട്ടു. 1 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായി. ജനുവരി 25 ആണ് റെക്കോര്‍ഡ് തീയതി.

ഫെബ്രുവരി 10 ന് ലാഭവിഹിത വിതരണം പൂര്‍ത്തിയാകും.

X
Top