ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

200 കോടി മുതൽമുടക്കിൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ വിപ്രോ ഇൻഫ്രാ

മുംബൈ: ഹൈഡ്രോളിക് സിലിണ്ടറുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്നതിനുള്ള ഒരു നിർമ്മാണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് ബിസിനസ് സ്ഥാപനമായ വിപ്രോ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ്. ഇതിനായി കമ്പനി രാജസ്ഥാൻ സർക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.

200 കോടി രൂപയുടെ നിർദിഷ്ട നിക്ഷേപത്തോടെ ജയ്പൂരിലാണ് ഈ സൗകര്യം സ്ഥാപിക്കുന്നത്. ഇത് ആഗോള ഉപഭോക്താക്കളുടെ കർശനമായ ഗുണനിലവാര ആവശ്യകതകൾ നിറവേറ്റാൻ കമ്പനിയെ പ്രാപ്തമാക്കും. ഈ സൗകര്യം പൂർണമായും പ്രവർത്തനക്ഷമമായാൽ നേരിട്ടും അല്ലാതെയും 370 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ഉത്തരേന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ ഹൈഡ്രോളിക് നിർമ്മാണ കേന്ദ്രമായിരിക്കും. വിപ്രോ ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിങ്ങിന് ബെംഗളൂരു, ചെന്നൈ, ഹിന്ദുപൂർ എന്നിവിടങ്ങളിൽ ഹൈഡ്രോളിക് സിലിണ്ടറുകൾ നിർമ്മിക്കുന്നതിനുള്ള നിർമ്മാണ സൗകര്യങ്ങളുണ്ട്. ഹൈഡ്രോളിക്‌സ്, എയ്‌റോസ്‌പേസ്, വാട്ടർ ട്രീറ്റ്‌മെന്റ്, അഡിറ്റീവ് മാനുഫാക്‌ചറിംഗ്, ഓട്ടോമേഷൻ സൊല്യൂഷനുകൾ എന്നിവയിൽ വൈദഗ്ധ്യമുള്ള വൈവിധ്യമാർന്ന വ്യാവസായിക എഞ്ചിനീയറിംഗ് കമ്പനിയാണിത്.

X
Top