പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

അമിത് ചൗധരിയെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ച് വിപ്രോ

മുംബൈ: ഐടി സേവന കമ്പനിയായ വിപ്രോ അമിത് ചൗധരിയെ അതിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി (സിഒഒ) നിയമിച്ചു. നിയമനം 2022 നവംബർ 3 ന് പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു. ചൗധരി മുമ്പ് ക്യാപ്‌ജെമിനിയുടെ ഫിനാൻഷ്യൽ സർവീസസ് ബിസിനസ് യൂണിറ്റിന്റെ സിഒഒ ആയിരുന്നു.

വിപ്രോയിലെ സംഘടനാ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വളർച്ചയെ സഹായിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ചൗധരിക്കാണ്. ഇവിടെ അദ്ദേഹം ഗ്ലോബൽ ബിസിനസ് ഓപ്പറേഷൻസ്, ഡെലിവറി എക്സലൻസ്, സിഐഒ, സിഐഎസ്ഒ, എന്റർപ്രൈസ് റിസ്ക് മാനേജ്മെന്റ് ഫംഗ്ഷനുകൾ എന്നിവ കൈകാര്യം ചെയ്യും.

ക്യാപ്‌ജെമിനിയിൽ ജോലി ചെയ്യുന്നതിന് മുമ്പ് ചൗധരി ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിലും കാഡൻസ് ഡിസൈൻ സിസ്റ്റത്തിലും ജോലി ചെയ്തിരുന്നു. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും കൽക്കട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെയും പൂർവ്വ വിദ്യാർത്ഥിയാണ് അദ്ദേഹം.

വിവര സാങ്കേതിക വിദ്യ, കൺസൾട്ടിംഗ്, ബിസിനസ് പ്രോസസ് സേവനങ്ങൾ എന്നിവ വാദ്ഗാനം ചെയ്യുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കോർപ്പറേഷനാണ് വിപ്രോ ലിമിറ്റഡ്.

X
Top