പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

5ജി സ്‌പെക്ട്രം ലേലത്തിനായി 3,000 കോടി നിക്ഷേപിച്ച് ജിയോ

മുംബൈ: ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ 5ജി നെറ്റ്‌വർക്ക് റിലയൻസ് ജിയോയുടെ ആണെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നാൾക്കുനാൾ കമ്പനി അതിന്റെ 5ജി നെറ്റ്‌വർക്ക് വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.

2023 ഡിസംബർ 31 വരെ ജിയോയുടെ ആസ്തി 2.31 ലക്ഷം കോടി രൂപയാണെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. വരാനിരിക്കുന്ന 5ജി സ്‌പെക്ട്രം ലേലം കമ്പനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. കമ്പനിയുടെ മുൻകൂർ നീക്കങ്ങളും ഇതു വ്യക്തമാക്കുന്നു.

5ജി സ്‌പെക്ട്രം ലേലത്തിൽ പങ്കെടുക്കാനായി ജിയോ ഇതോടകം 3,000 കോടി രൂപ നിക്ഷേപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ജൂൺ ആറിനാണ് ലേലം നടക്കുക. ഏകദശം 93,000 കോടി രൂപയുടെ സ്‌പെക്ട്രം ആണ് ലേലത്തിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് വാഗ്ദാനം ചെയ്യുന്നത്. ജിയോ നിക്ഷേപിച്ച തുക എതിരാളികളേക്കാൾ പതിൻമടങ്ങ് കൂടുതലാണ്.

പ്രധാന എതിരാളിയായ ഭാരതി എയർടെൽ ലിമിറ്റഡ് ഏകദേശം 1,050 കോടിയാണ് ഇഎംഡി ആയി നിക്ഷേപിച്ചത്. അതേസമയം വോഡഫോൺ ഐഡിയ 300 കോടി ഇഎംഡി നിക്ഷേപിച്ചു.

2022 ജൂലൈയിലാണ് ഇന്ത്യയുടെ ആദ്യത്തെ 5ജി ലേലം നടന്നത്. അന്ന് ഏകദേശം 1.5 ലക്ഷം കോടിയിലധികം രൂപ സർക്കാർ ലേലത്തിലൂടെ സമ്പാദിച്ചു. അന്നും മുന്നിൽ ജിയോ തന്നെയായിരുന്നു.

ഇത്തവണ വിജയിക്കുന്നവർക്ക് 20 വർഷത്തേയ്ക്കുള്ള സ്‌പെക്ട്രം ആണ് അനുവദിക്കുക.

കൂടാതെ തുക 20 തുല്യ വാർഷിക ഗഡുക്കളായി അടയ്ക്കാനുള്ള വ്യവസ്ഥകളും ഉണ്ടാകും.

X
Top