നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

ഇന്ത്യയിൽ 400 ഏക്കര്‍ സ്ഥലത്ത് വൈദ്യുത കാര്‍ നിര്‍മാണ ഫാക്ടറിയുമായി വിൻഫാസ്റ്റ്

ന്ത്യൻ വാഹന വിപണിയിലേക്ക് ചുവടുവയ്ക്കാൻ വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ്. ഇക്കഴിഞ്ഞ ജനുവരിയില്‍ നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലൂടെയാണ് വിന്‍ഫാസ്റ്റിന്റെ ഇവികള്‍ ഇന്ത്യയിൽ അവതരിപ്പിച്ചത്.

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 400 ഏക്കര്‍ സ്ഥലത്താണ് വിൻഫാസ്റ്റിന്റെ വൈദ്യുത കാര്‍ നിര്‍മാണ ഫാക്ടറി ഉയരുന്നത്.

രണ്ടു ബില്യണ്‍ ഡോളറിന്റെ(ഏകദേശം 17,000 കോടി രൂപ) നിക്ഷേപത്തിലാണ് തമിഴ്നാട്ടിൽ ഫാക്ടറി ഉയരുന്നത്. ഇവിടെ നർമ്മിക്കുന്ന വാഹനം ഇന്ത്യൻ വിപണിയ്ക്ക് പുറമേ മറ്റ് രാജ്യങ്ങളിലേക്കും എത്തുമെന്ന് സൂചനയുണ്ട്.

ജൂൺ അവസാനത്തോടെ തമിഴ്‌നാട്ടിൽ കാർ അസംബ്ലി പ്ലാന്റ് തുറക്കാൻ പദ്ധതിയിടുന്നുവെന്ന് കമ്പനിയുടെ സിഇഒ ഫാം സാൻ ചൗ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വിഎഫ്6, വിഎഫ്7 മോഡലുകളായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുകയെന്ന് വിൻഫാസ്റ്റ് വ്യക്തമാക്കിയിരുന്നു.

അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 ,വിഎഫ് 6 എന്നിവ എത്തുന്നത്. 4,238 എംഎം നീളം, 1,820 എംഎം വീതി, 1,594 എംഎം ഉയരം, കൂടാതെ 2,730mm നീളമുള്ള വീൽബേസുമാണ് വിഎഫ് 6ന് വരുന്നത്.

രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. ഇക്കോ, പ്ലസ് എന്നിവയാണ് അവ. 75.3 കിലോവാട്ട് ബാറ്ററി പാക്ക് വരുന്ന ഇക്കോ വേരിയന്റിൽ 450 കിലോമീറ്റർ റേഞ്ചും പ്ലസിൽ 431 കിലോമീറ്റർ റേഞ്ചുമാണ് നൽകുന്നത്.

സിംഗിൾ മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ലെവൽ 2 ആഡാസ് ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ വാഹനത്തിൽ ഉണ്ടാകും.

X
Top