ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ചു, ഡീസല്‍, എടിഎഫ് എന്നിവയുടെ കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിയം ക്രൂഡിന്റെ വിന്‍ഡ് ഫാള്‍ നികുതി വര്‍ധിപ്പിച്ചും വിമാന ഇന്ധനം (എടിഎഫ്), ഡീസല്‍ എന്നിവയുടെ കുറച്ചും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മാത്രമല്ല, പെട്രോളിയം ക്രൂഡിന്റെ കയറ്റുമതി നികുതി ടണ്ണിന് 17,750 രൂപയായി വര്‍ധിപ്പിക്കാനും കേന്ദ്രം തയ്യാറായി. നേരത്തെ ഇത് 17,000 രൂപയായിരുന്നു.

ഡീസലിന്റെ വിന്‍ഡ് ഫാള്‍ നികുതി ലിറ്ററിന് 5 രൂപയായി കുറച്ചു. നേരത്തെ ഇത് 11 രൂപയായിരുന്നു. അതേസമയം, എടിഎഫിനുമേല്‍ ചുമത്തിയിരുന്ന നികുതി ഒഴിവാക്കി. റിവിഷന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്, എടിഎഫിന് മേല്‍ ലിറ്ററിന് 4 രൂപ നികുതി ഈടാക്കിയിരുന്നു.

പെട്രോള്‍ കയറ്റുമതിയുടെ തീരുവ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ വലിയ പരിഷ്‌കരണമാണിത്. ജൂലൈ 20 ന്, കേന്ദ്രം ഡീസല്‍, വ്യോമയാന ഇന്ധനത്തിന്റെ വിന്‍ഡ്ഫാള്‍ ടാക്‌സ് ലിറ്ററിന് 2 രൂപ കുറച്ചിരുന്നു.

പെട്രോള്‍ കയറ്റുമതി തീരുവ ഇനത്തില്‍ ലിറ്ററിന് 6 രൂപ ചുമത്തുകയും ചെയ്തു. അസംസ്‌കൃത എണ്ണ ഉല്‍പാദനത്തിന്റെ പ്രത്യേക അധിക എക്‌സൈസ് തീരുവ ടണ്ണിന് 23,250 രൂപയില്‍ നിന്ന് 17,000 രൂപയായി കുറക്കാനും അന്ന് കേന്ദ്രം തയ്യാറായി. ഇന്ധന കയറ്റുമതിക്കാരുടെയും എണ്ണ ഉല്‍പ്പാദകരുടെയും ലാഭം കുറയുന്നതിനാല്‍ വിന്‍ഡ് ഫാള്‍ നികുതി എടുത്തുകളയാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതിനിടയിലാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ കേന്ദ്രം നടപ്പിലാക്കിയത്.

X
Top