ഇന്ത്യ–യുകെ വ്യാപാരക്കരാർ: ബ്രിട്ടീഷ് വിസ്കിക്കും ജിന്നിനും ആട്ടിറച്ചിക്കും ഉൾപ്പെടെ ഇനി വില കുറയുംപൊതുമേഖലാ എണ്ണക്കമ്പനികളുടെ പമ്പുകളിലെല്ലാം ഇപ്പോൾ ഇ20 പെട്രോൾസ്വർ‌ണം ഇറക്കുമതിയും കയറ്റുമതിയും നിർത്തി പാക്കിസ്ഥാൻ; ഇന്ത്യയ്ക്കുള്ള തിരിച്ചടിയെന്ന് വാദംഏപ്രിലില്‍ ഭക്ഷണച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്ഇന്ത്യ-യുകെ വ്യാപാര കരാര്‍: കാര്‍ബണ്‍ നികുതി വെല്ലുവിളിയാകും

സിൽവർലൈൻ പദ്ധതിക്കായി ഭൂമി പങ്കിടാൻ തീരുമാനമില്ലെന്ന് വീണ്ടും റെയിൽവേ

കോട്ടയം: നിർദിഷ്ട സിൽവർലൈൻ പദ്ധതിക്ക് റെയിൽവേഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വീണ്ടും ദക്ഷിണറെയിൽവേ.

സിൽവർലൈൻ പദ്ധതി കെ-റെയിൽ രൂപകല്പന ചെയ്തത് റെയിൽവേയുടെ ഭാവിവികസനപരിപാടികൾ പരിഗണിക്കാതെയാണെന്നും വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയിൽ ദക്ഷിണറെയിൽവേ വ്യക്തമാക്കി.

ലൈനിന് ഉദ്ദേശിക്കുന്ന റെയിൽവേഭൂമിയിൽ റെയിൽവേയും കെ-െറയിലുമായിച്ചേർന്ന് സർവേ നടത്തിയിരുന്നു. ഇതിനു ശേഷം റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിൽ ദക്ഷിണ റെയിൽവേ ഭൂമിവിട്ടുനൽകാൻ എതിർപ്പറിയിച്ചു.

റെയിൽവേയുടെ 107.80 ഹെക്ടർ ഭൂമിയാണ് സിൽവർലൈനിന് ആവശ്യമുള്ളതെന്നാണ് വിശദപദ്ധതിരേഖയിൽ വ്യക്തമാക്കിയിരുന്നത്. ഇൗ ഭൂമി വിട്ടുകൊടുത്താൽ എറണാകുളം-ഷൊർണൂർ മൂന്നാംലൈൻ റെയിൽവേ വേണ്ടെന്ന് വെക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു.

എന്നാൽ മൂന്നാംപാത നിർദേശം ഉപേക്ഷിച്ചിട്ടില്ലെന്ന് റെയിൽവേ വിവരാവകാശ മറുപടിയിൽ വ്യക്തമാക്കി.

2020 ജൂൺ 20-ന് കെ-റെയിൽ വിശദപദ്ധതിരേഖ സമർപ്പിച്ചിരുന്നു. ഇതിൽ സാമ്പത്തികമായും സാങ്കേതികമായും പദ്ധതി നടപ്പാക്കാൻ പ്രയാസമുള്ളതാണെന്നും റെയിൽവേമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇൗ പദ്ധതിരേഖ കെ-റെയിൽ പുതുക്കി സമർപ്പിച്ചിട്ടില്ലെന്നും ദക്ഷിണറെയിൽവേ അറിയിച്ചു. റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കുള്ള വിശദീകരണം നൽകിയിട്ടുണ്ടെങ്കിലും തൃപ്തികരമല്ല.

2023 നവംബർ 29-നും ഡിസംബർ ഏഴിനും റെയിൽവേ ബോർഡിന്റെ നിർദേശപ്രകാരം ദക്ഷിണറെയിൽവേ കെ-റെയിൽ മേധാവികളുമായി തമ്മിൽ ചർച്ച നടത്തിയിരുന്നു.

സിൽവർലൈൻ പദ്ധതിരേഖ, റെയിൽവേഭൂമി പങ്കിടൽ എന്നിവയായിരുന്നു വിഷയം. എന്നാൽ പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചാണ് െക-റെയിൽ യോഗത്തിൽ വിശദീകരിച്ചതെന്നും റെയിൽവേ വിവരാവകാശമറുപടിയിൽ വ്യക്തമാക്കി.

എന്നാൽ ദക്ഷിണറെയിൽവേ ആവശ്യപ്പെട്ട വിവരങ്ങളെല്ലാം സമർപ്പിച്ചതായി കെ-റെയിൽ വ്യക്തമാക്കി. ഭൂമിയുടെ വിശദാംശങ്ങളും സ്കെച്ചും നൽകി. വിശദ പദ്ധതി രേഖയിൽ സാങ്കേതികപ്പിഴവില്ല.

ബോർഡ് ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണവും നൽകി. ഭൂമി പങ്കിടലിൽ അന്തിമതീരുമാനം ബോർഡാണ് എടുക്കേണ്ടത്.

X
Top