പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

പെട്രോൾ, ഡീസൽ വില അഞ്ച് രൂപ വരെ കുറച്ചേക്കും

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നവംബറിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു.

ഐ.ഐ.എഫ്.എൽ സെക്യൂരിറ്റി ഡയറക്ടറും മുതിർന്ന വിപണി വിദഗ്ധനുമായ സഞ്ജീവ് ബാസിൻ വില അഞ്ച് രൂപ വരെ കുറയുമെന്ന് പ്രവചിക്കുന്നു.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് താഴെയെത്തിയിട്ടും കഴിഞ്ഞ മെയ് മാസത്തിന് ശേഷം വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല.

നേരത്തെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും ഡീസലിനും ആറ് രൂപയും കുറച്ചിരുന്നു.

ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്.

X
Top