Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഡിജിറ്റൽ പരസ്യങ്ങളിൽ വ്യാപക നിയമലംഘനമെന്ന് റിപ്പോർട്ട്

കൊച്ചി: പരസ്യങ്ങൾ നൽകുമ്പോൾ ആരോഗ്യ, ഓഫ് ഷോർ ബെറ്റിംഗ് മേഖലകളിൽ വ്യാപാകമായ നിയമലംഘനങ്ങൾ നടക്കുന്നതായി അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഒഫ് ഇന്ത്യയുടെ (എ.എസ്‌.സി.ഐ) വാർഷിക റിപ്പോർട്ടിൽ കണ്ടെത്തി.

അസ്വീകാര്യമായ 85 ശതമാനം പരസ്യങ്ങളും ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെയാണ് വരുന്നത്. അച്ചടി, ടിവി മാദ്ധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളിൽ 97 ശതമാനവും നിയമം പാലിക്കുന്നവയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2023-24 സാമ്പത്തിക വർഷത്തിൽ പുറത്തുവന്ന 8299 പരസ്യങ്ങളും ഇതുമായി ബന്ധപ്പെട്ട 10,093 പരാതികളുമാണ് എ.എസ്‌.സി.ഐ പരിശോധിച്ചത്. നിയമലംഘനം നടത്തുന്നതിൽ 19 ശതമാനം ആരോഗ്യ പരിപാലന മേഖലയിലെ പരസ്യങ്ങളാണ്.

അനധികൃത ഓഫ് ഷോർ ബെറ്റിംഗ് മേഖലയിൽ 17 ശതമാനം നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 13 ശതമാനത്തോടെ വ്യക്തി പരിചരണ മേഖലയും 12ശതമാനത്തോടെ പരമ്പരാഗത വിദ്യാഭ്യാസ മേഖലയും 10ശതമാനത്തോടെ ഭക്ഷ്യ, പാനീയ മേഖലയും ഏഴ് ശതമാനത്തോടെ റിയൽ എസ്റ്റേറ്റ് മേഖലയും പട്ടികയിലുണ്ട്.

ബേബികെയറിൽ തട്ടിപ്പ് പരസ്യങ്ങൾ കൂടുന്നു
ബേബി കെയർ കേസുകളിലെ 81 ശതമാനം നിയമലംഘനങ്ങളും ഇൻഫ്‌ളുവൻസർമാർ നടത്തുന്ന പ്രമോഷനുകളിലാണ്.

ആരോഗ്യ പരിപാലന മേഖലയിലെ 1575 പരസ്യങ്ങൾ പരിശോധിച്ചപ്പോൾ അതിൽ 1249 എണ്ണം 1954ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട് ലംഘിക്കുന്നതായി കണ്ടെത്തി.

തട്ടിപ്പിന് കൂട്ടായി സെലിബ്രിറ്റികൾ
എ.എസ്‌.സി.ഐ നിയമങ്ങൾ ലംഘിക്കുന്ന പരസ്യങ്ങളിൽ സെലിബ്രിറ്റികളുടെ സാന്നിദ്ധ്യം കൂടുന്നതാണ് പ്രധാന വെല്ലുവിളി.

പരസ്യ മേഖലയിൽ നിയമലംഘനം തടയുന്നതിനായി എ.എസ്‌.സി.ഐ അക്കാഡമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളേയും പ്രൊഫഷണലുകളേയും ലക്ഷ്യമി ട്ട് പുതിയ സർട്ടിഫിക്കേഷൻ കോഴ്‌സ് ആരംഭിച്ചു.

X
Top