
ന്യൂയോര്‍ക്ക്: 39% തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം, ആഡംബര വസ്തുക്കള്‍, ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പാദനം എന്നിവയ്ക്ക് പേരുകേട്ട സ്വിറ്റ്‌സര്‍ലന്റിനെ ഞെട്ടിച്ചിരിക്കയാണ്. എന്തുകൊണ്ട് സ്വിറ്റ്സര്‍ലന്‍ഡ്? ഇരു രാജ്യങ്ങളും പതിറ്റാണ്ടുകളായി ‘മികച്ച’ ബന്ധമാണെങ്കിലും വ്യാപാര സന്തുലിതാവസ്ഥ മറ്റൊരു കഥ പറയുന്നുവെന്ന് വൈറ്റ് ഹൗസിനെ ഉദ്ദരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
തര്‍ക്കത്തിന്റെ കാതല്‍ വ്യാപാര വിടവ്
സ്വിറ്റ്സര്‍ലന്‍ഡുമായുള്ള അമേരിക്കയുടെ ചരക്ക് വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷം 38 ബില്യണ്‍ ഡോളറിലെത്തി. 2025 ന്റെ ആദ്യ പകുതിയില്‍ ഇത് ഏകദേശം 48 ബില്യണ്‍ ഡോളറാണ്. സ്വര്‍ണ്ണ ഇറക്കുമതിയിലെ കുതിച്ചുചാട്ടമാണ് വ്യാപാരവിടവ് വര്‍ദ്ധിക്കാനിടയാക്കുന്നത്. യുഎസിലേക്കുള്ള ഒരു പ്രധാന സ്വിറ്റ്സര്‍ലന്‍ഡ് കയറ്റുമതിയാണ് ശുദ്ധീകരിച്ച സ്വര്‍ണ്ണം. ലണ്ടനില്‍ നിന്ന് സ്വിസ് റിഫൈനറികളിലേക്ക് ബാറുകള്‍ കയറ്റി അയയ്ക്കുകയും പിന്നീട് അത് ശുദ്ധീകരിച്ച് യുഎസിലേയ്‌ക്കെത്തിക്കുകയുമാണ് ചെയ്യുന്നത്. 35 ബില്യണ്‍ ഡോളറിന്റെ ഔഷധങ്ങള്‍, പ്രിസിഷന്‍ മെഷിനറികള്‍, ആഡംബര വാച്ചുകള്‍, ചോക്ലേറ്റ്, ചീസ് പോലുള്ള സ്‌പെഷ്യാലിറ്റി ഭക്ഷണങ്ങള്‍ എന്നിവയും അമേരിക്കന്‍ വിപണിയിലെ സ്വിസ് സ്വാധീനം വെളിപെടുത്തുന്നു.
ട്രംപിന്റെ സമ്മര്‍ദ്ദ തന്ത്രം
മരുന്ന് നിര്‍മ്മാതാക്കള്‍ യുഎസ് വിലകള്‍ കുറയ്ക്കുകയും അമേരിക്കയില്‍ ഉല്‍പ്പാദനം വിപുലീകരിക്കുകയും ചെയ്തില്ലെങ്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഉയര്‍ന്ന താരിഫ് നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സ്വിസ് മരുന്ന് നിര്‍മ്മാതാക്കള്‍ വന്‍ അമേരിക്കന്‍ നിക്ഷേപത്തിനൊരുങ്ങി. യുഎസില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ വിപണിയുള്ള പ്രിസിഷന്‍ ടൂള്‍ നിര്‍മ്മാതാക്കള്‍ താരിഫ് ഭീഷണിയെ ‘ഭയാനക സാഹചര്യം’ എന്നാണ് വിളിച്ചത്. റോളക്‌സ്, പാടെക് ഫിലിപ്പ്, സ്വാച്ച്, റിച്ചെമോണ്ട് എന്നിവരുടെ നേതൃത്വത്തിലുള്ള ആഡംബര വാച്ച് വ്യവസായം പ്രതിവര്‍ഷം 5 ബില്യണ്‍ ഡോളറിലധികം ടൈംപീസുകളാണ് യുഎസിലേയ്ക്കയക്കുന്നത്.
‘പ്രത്യേക ബന്ധത്തിന്’ പിന്നിലെ സംഘര്‍ഷങ്ങള്‍
ഔദ്യോഗിക തലത്തില്‍ ഊഷ്മളമായ വാചാടോപങ്ങള്‍ നടക്കുന്നുണ്ടെങ്കിലും യുഎസ്-സ്വിസ് ബന്ധങ്ങള്‍ തര്‍ക്കങ്ങളാല്‍ ബന്ധിതമാണ്. സ്വിസ് ബാങ്കിംഗ് രഹസ്യങ്ങളും മുന്‍കാല നികുതി വെട്ടിപ്പ് കേസുകളും വാഷിംഗ്ടണിന്റെ പരസ്യമായ വിമര്‍ശനങ്ങള്‍ക്കിരയായിട്ടുണ്ട്. .
താരിഫ് ലഘൂകരിക്കാനുള്ള സ്വിറ്റ്സര്‍ലന്‍ഡിന്റെ ഓപ്ഷനുകള്‍
കുറഞ്ഞ താരിഫ് ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് സ്വിറ്റ്‌സര്‍ലന്റിപ്പോള്‍. യുഎസില്‍ നിക്ഷേപം,പുതുക്കിയ ഇറക്കുമതി പാക്കേജ് എന്നിവ നിര്‍ദ്ദേശങ്ങളില്‍ പെടുന്നു. അമേരിക്കന്‍ ഗവേഷണ വികസനത്തിലും നിര്‍മ്മാണ നിക്ഷേപങ്ങളിലും 50 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റോച്ചെ വാഗ്ദാനം ചെയ്തു കഴിഞ്ഞു. നൊവാര്‍ട്ടിസിന്റെ ഓഫര്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 23 ബില്യണ്‍ ഡോളറാണ്. യുഎസ് ദ്രവീകൃത പ്രകൃതിവാതക ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും, സൈനിക വാങ്ങലുകള്‍ വിപുലീകരിക്കാനും അല്ലെങ്കില്‍ യുഎസിലേക്കുള്ള സ്വര്‍ണ്ണ കയറ്റുമതി കുറയ്ക്കാനും സ്വിറ്റ്‌സര്‍ലന്റിന് സാധിക്കും.
വാഷിംഗ്ടണിന്റെ രാഷ്ട്രീയ കണക്കുകൂട്ടല്‍
ട്രംപ് യുഎസുമായി വലിയ വ്യാപാര മിച്ചമുള്ള രാജ്യങ്ങളെ ലക്ഷ്യം വയ്ക്കുന്നു. കടുത്ത വ്യാപാര നിലപാട് ഉയര്‍ത്തിക്കാട്ടിയും ആഗോള ഫാര്‍മ വ്യവസായത്തെ സമ്മര്‍ദ്ദത്തിലാക്കിയുമാണ് അദ്ദേഹം ഇക്കാര്യം സാധ്യമാക്കുന്നത്. പ്രസിഡന്റുമായി വ്യക്തിപരമായ ബന്ധമുള്ള എക്‌സിക്യൂട്ടീവുകളെ സ്വിസ് ഉദ്യോഗസ്ഥര്‍ സമീപിച്ചിട്ടുണ്ട്.
ഇനി എ്ത്?
വരും ആഴ്ചകളില്‍ ചര്‍ച്ചകള്‍ ശക്തമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്വിറ്റ്‌സര്‍ലന്റിന് മേല്‍ ചുമത്തിയ തീരുവ അമേരിക്കന്‍ വിപണിയിലെ വിലവര്‍ധനവിനിടയാക്കും. തര്‍ക്കം വ്യാപാരക്കരാറിലേയ്ക്ക് നീളുമോ അതോ ശാശ്വതമായ വിള്ളല്‍ സൃഷ്ടിക്കുമോ എന്നത് കാത്തിരുന്നു കാണേണ്ട വിഷയമാണ്.