തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

മൊത്തവില പണപ്പെരുപ്പം 18 മാസത്തെ താഴ്ച്ചയില്‍

ന്യൂഡല്‍ഹി: മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പം സെപ്തംബര്‍ മാസത്തില്‍ 18 മാസത്തെ താഴ്ചയായ 10.7 ശതമാനത്തിലെത്തി. ഓഗസ്റ്റിലെ 12.41 ശതമാനത്തില്‍ നിന്നാണ് സെപ്തംബറില്‍ മൊത്തവില സൂചിക പണപ്പെരുപ്പം (ഡബ്ല്യുപിഐ) 10.7 ശതമാനമായി കുറഞ്ഞത്. ഇതോടെ തുടര്‍ച്ചയായ 18 മാസത്തില്‍ മൊത്തവില സൂചിക പണപ്പെരുപ്പം രണ്ടക്കം കടന്നു.

മെയ് മാസത്തില്‍ മൊത്ത വില സൂചിക പണപ്പെരുപ്പം 3 ദശാബ്ദത്തിലെ ഉയരമായ 16.63 രേഖപ്പെടുത്തിയിരുന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ഒരുവര്‍ഷം മുന്‍പാണ് പണപ്പെരുപ്പം ആദ്യമായി 10.74 ശതമാനമായത്. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് സെപ്തംബര്‍ 2022 ല്‍ 7.41 ശതമാനമായിരുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ മൊത്തവില സെപ്തംബറില്‍ കുറവ് രേഖപ്പെടുത്തി. മുന്‍ മാസത്തെ 9.93 ശതമാനത്തില്‍ നിന്ന് 8.08 ശതമാനമായി ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം ചുരുങ്ങുകയായിരുന്നു. മാനുഫാക്‌ചേര്‍ഡ് ഉത്പന്നങ്ങളുടെ വില ഓഗസ്റ്റിലെ 7.51 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 6.34 ശതമാനമായി.

ഇത്തരം ഉത്പന്നങ്ങള്‍ മൊത്ത വില സൂചികയുടെ 64 ശതമാനം വരും. അതുകൊണ്ടുതന്നെ ഇവയുടെ വിലക്കുറവ് മൊത്തം സൂചികയില്‍ പ്രതിഫലിക്കുകയായിരുന്നു. ഇന്ധനത്തിന്റെയും ഊര്‍ജത്തിന്റെയും പണപ്പെരുപ്പം 32.61 ശതമാനമായാണ് കുറഞ്ഞത്. ഓഗസ്റ്റിലിത് 33.67 ശതമാനമായിരുന്നു.

മൊത്തത്തില്‍, ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഡബ്ല്യുപിഐയുടെ ഓള്‍കമോഡിറ്റി സൂചിക 0.7 ശതമാനം കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം മാസത്തെ ഇടിവ്. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം സെപ്തംബറില്‍ അഞ്ച് മാസത്തെ ഉയര്‍ന്ന നിരക്കായ 7.41 ശതമാനത്തിലേക്ക് എത്തിയിരുന്നു.

ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഇതിനോടകം 190 ബേസിസ് പോയിന്റ് ഉയര്‍ത്തിയിട്ടുണ്ട്. നിലവില്‍ 5.80 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്.

X
Top